Mukkam

മുക്കം നഗരസഭ സംഘടിപ്പിക്കുന്ന ആർച്ച പദ്ധതിക്ക് തുടക്കമായി

മുക്കം : പൊതുസ്ഥലങ്ങളിൽ സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമം വർധിച്ചുവരുന്ന പശ്ചാത്തലത്തിൽ മുക്കം നഗരസഭ സംഘടിപ്പിക്കുന്ന ആർച്ച (അക്വയറിങ് റെസിസ്റ്റൻസ് എഗെയ്ൻസ്റ്റ് ക്രൈം ആൻഡ് ഹറാസ്മെന്റ് ) പദ്ധതിക്ക് കച്ചേരിയിൽ തുടക്കമായി.

സംസ്കാര കച്ചേരിയുടെ സഹകരണത്തോടെയാണ് ഇവിടെ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ 10 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്കാണ് കരാട്ടെ പരിശീലനം നൽകുക.

കച്ചേരി എ.എൽ.പി സ്കൂളിൽ നടക്കുന്ന പരിശീലനത്തിന് ചീഫ് ഇൻസ്ട്രക്ടർ വി.പി. രാജൻ നേതൃത്വം നൽകും. ക്ലബ്ബ് ഭാരവാഹികളായ ഗോപാലൻ, വി. ഭാസ്കരൻ, വി.കെ. അനിൽകുമാർ, പി.പി. അൻവർ, എം.എം. അരുൺ, എം. അതുൽ, വി. ഉണ്ണിക്കൃഷ്ണൻ, കെ.ടി. ഷാജി കെ.ടി. എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button