Koodaranji

കുടുംബശ്രീ ജനകീയ ഹോട്ടലിന് കൂടരഞ്ഞിയിൽ തുടക്കമായി

കൂടരഞ്ഞി: വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തുടനീളം ആരംഭിക്കുന്ന ജനകീയ ഹോട്ടലിൻ്റെ ഭാഗമായുള്ള കോഴിക്കാട് ജില്ലയിലെ തൊണ്ണൂറാമത് ജനകീയ ഹോട്ടൽ കൂടരഞ്ഞി അങ്ങാടിയിലുള്ള സാംസ്‌കാരിക നിലയത്തിൽ ആരംഭിച്ചു.കുടുംബശ്രീക്ക് നടത്തിപ്പു ചുമതലയുള്ള ജനകീയ ഹോട്ടലിൽ നിന്നും 20 രൂപ നിരക്കിൽ ഉച്ചയൂണ് ലഭ്യമാകും.

ഹോട്ടലിന്റെ ഉദ്ഘാടനം കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്റർ പി സി കവിത നിർവ്വഹിച്ചു.
സി.ഡി.എസ് ചെയർപേഴ്സൺ റെജിജോൺ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മേരി തങ്കച്ചൻ,സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ റോസിലി ടീച്ചർ, ജെറീന റോയി, വി.എസ്.രവീന്ദ്രൻ, ഭരണ സമിതി അംഗങ്ങളായ ബാബു മൂട്ടോളി, സീന ബിജു, ജോസ് മാവറ,ബോബി ഷിബു, സി.ഡി.എസ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു

Related Articles

Leave a Reply

Back to top button