Mukkam

കുമാരനെല്ലൂരിലെ അനധികൃത മണ്ണെടുപ്പും വയൽ നികത്തലും; അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് എ.ഐ.വൈ.എഫ്

മുക്കം: കാരശ്ശേരി പഞ്ചായത്തിലെ കുമാരനെല്ലൂർ വില്ലേജിൻ്റെ വിവിധ ഭാഗങ്ങളിൽ വില്ലേജ് അധികൃതരുടെ ഒത്താശയോടെ നടന്നുകൊണ്ടിരിക്കുന്ന മണ്ണെടുപ്പും വയൽ നികത്തലും സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് എ.ഐ.വൈ.എഫ് തിരുവമ്പാടി മണ്ഡലം പ്രവർത്തക ക്യാമ്പ് പ്രമേയം മുഖേന ആവശ്യപ്പെട്ടു.

തോട്ടക്കാട് വച്ച് നടന്ന ക്യാമ്പ് ജില്ലാ ജോയിന്റ് സെക്രട്ടറി റിയാസ് അഹമ്മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ കെ.ആർ ഷൈജു അധ്യക്ഷത വഹിച്ച ക്യാമ്പിൽ മണ്ഡലം സെക്രട്ടറി ഇ.കെ വിബീഷ് പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. മണ്ണെടുപ്പിനും വയൽ നികത്തലിനുമെതിരെ നൽകിയ പരാതിയിലൊന്നും ഫലപ്രദമായ നടപടിയുണ്ടാവാത്ത സാഹചര്യത്തിൽ ശക്തമായ തുടർ സമരങ്ങൾ സംഘടിപ്പിക്കാൻ ക്യാമ്പിൽ തീരുമാനമായി. മണ്ഡലം കമ്മിറ്റി ശേഖരിച്ച പ്രവർത്തന ഫണ്ട് ചടങ്ങിൽ ജില്ലാ കമ്മിറ്റിക്ക് കൈമാറി.

Related Articles

Leave a Reply

Back to top button