Thiruvambady

കുന്ദമംഗലം സബ്സറ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണി; നാളെ വൈദ്യുതി മുടങ്ങും

കുന്ദമംഗലം സബ്സറ്റേഷനിൽ മെയിൻറനൻസ് വർക്ക് നടക്കുന്നതിനാൽ, നാളെ (05.06.2021)ന് രാവിലെ 9 മണി മുതൽ 2 മണി വരെ തിരുവമ്പാടി ടൗൺ, ചേപ്പിലങ്കോട്, അമ്പലപ്പാറ, മിൽമുക്ക്, പാതിരാമണ്ണിൽ ഭാഗങ്ങളിലും, റോഡ് നവീകരണത്തിൻ്റെ ഭാഗമായി വാപ്പാട്ട് ട്രാൻസ്ഫോർമർ മാറ്റി സ്ഥാപിക്കുന്ന ജോലി നടക്കുന്നതിനാൽ നാളെ രാവിലെ 8 മണി മുതൽ 5 മണി വരെ വാപ്പാട്ട്, താഴെ തിരുവമ്പാടി എന്നീ ട്രാൻസ്ഫോർമർ പരിധിയിലും വൈദ്യുതി മുടങ്ങുന്നതാണെന്നും.

തിരുവമ്പാടി സെക്ഷൻ പരിധിയിൽ പെടുന്ന ബാക്കി ഭാഗങ്ങളിൽ താമരശ്ശേരി, നിലമ്പൂർ സബ് സ്റ്റേഷനിൽ നിന്നും വൈദ്യുതി നൽകാൻ ശ്രമിക്കുന്നതാണെന്നും, ഇവിടങ്ങളിൽ വോൾട്ടേജ് കുറവ് ഉണ്ടായേക്കാമെന്നും അധികൃതർ അറിയിച്ചു.

കുന്നമംഗലം സബ്സ്റ്റേഷൻ പരിധിയിൽ വരുന്ന മറ്റ് സ്ഥലങ്ങളായ മുക്കം, ഓമശ്ശേരി, കട്ടാങ്ങൽ, പന്നിക്കോട്, കൂമ്പാറ എന്നീ സെക്ഷനുകളിൽ ഭാഗികമായി വൈദ്യുതി തടസ്സം നേരിടാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button