Thiruvambady

തിരുവമ്പാടി ലയൺസ് ക്ലബ് സ്ഥാനാരോഹണവും സർവീസ് പ്രോജക്ട് ഉദ്ഘാടനവും നടത്തി

തിരുവമ്പാടി: തിരുവമ്പാടി ലയൺസ് ക്ലബ്ബിൻ്റെ 2025–2026 വർഷത്തെ സ്ഥാനാരോഹണ ചടങ്ങ് തിരുവമ്പാടി 4us പ്ലാസ ഓഡിറ്റോറിയത്തിൽ നടന്നു. 2025-26 വർഷത്തെ ക്ലബ് പ്രസിഡന്റായി സണ്ണി തോമസ് കുന്നേൽ സ്ഥാനമേറ്റു.
സ്ഥാനാരോഹണം ചടങ്ങ് മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. ഡെന്നിസ് തോമസ് ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അഡ്വ. ജിമ്മി ജോർജ് അധ്യക്ഷത വഹിച്ചു. പുതിയ പ്രസിഡന്റായി സണ്ണി തോമസ്, സെക്രട്ടറിയായി ഷാർലറ്റ് പോൾ, ട്രഷററായി അഡ്വ.മോഹൻ കെ ജോസ് തുടങ്ങി 11 അംഗ കമ്മറ്റി ചുമതല ഏറ്റെടുത്തു.

ക്ലബിന്റെ പുതിയ സേവന പദ്ധതിയുടെ ഉദ്ഘാടനം മുൻ ഡിസ്ട്രിക്ട് ഗവർണർ അഡ്വ. വർഗീസ് സൈമൺ നിർവഹിച്ചു. ചടങ്ങിൽ റീജിയൻ ചെയർമാൻ പി. വി. മോഹൻദാസും സോൺ ചെയർപേഴ്സൺ ഷീല പോളും 4 സത്യജിത് റേ അവാർഡുകൾ കരസ്ഥമാക്കിയ സജൻ കുമാറിനെയും പ്ലസ് ടൂ പരീക്ഷയിൽ മുഴുവൻ മാർക്കും വാങ്ങിയ ലീയാന്ദ്ര ഷെർലറ്റിനെയും ആദരിച്ചു. ചാർട്ടർ പ്രസിഡന്റ് ഡോ. പി. എം. മത്തായി, അഡ്വ. സിബിൻ വി ജോസ് പ്രൊഫ. പി. എ. മത്തായി, സാൻ്റി മൈക്കിൾ ,അന്ന മരിയ മത്തായി, ഷാർലെറ്റ് പോൾ എന്നിവർ സംസാരിച്ചു.

അഡ്വ.ജയേഷ് സ്രാമ്പിക്കൽ, അഡ്വ. മോഹൻ കെ. ജോസ്, ഡോ. പി എ മത്തായി എന്നിവർ നേതൃത്വം നൽകി.
മറ്റു ഭാരവാഹികൾ: വൈസ് പ്രസിഡന്റുമാർ- സജൻ കുമാർ, അഡ്വ. സിബിൻ വി ജോസ്. കമ്മിറ്റി ചെയർമാൻമാർ – ഡോ. പി എം മത്തായി, സാൻ്റി കളത്തിപറമ്പിൽ, റഹ്മത്തുല്ല, പ്രൊഫ. പി എ മത്തായി.
ഡയറക്ടർമാർ – ഇ കെ സെബാസ്റ്റ്യൻ, ജയേഷ് സ്രാമ്പിക്കൽ, ജോൺ കെ സി, ജോയ് എൻ കെ.

Related Articles

Leave a Reply

Back to top button