Koodaranji

കാരമൂല കൽപ്പൂര് പ്രീമിയർ ലീഗ് സമാപിച്ചു.

കൂടരഞ്ഞി: കാരമൂല കൽപ്പൂര് പ്രീമിയർ ലീഗ് സമാപിച്ചു. ആവേശം വാനോളം ഉയർന്ന കലാശ പോരട്ടത്തിൽ കഴിഞ്ഞ സീസണിലെ വിജയികളായ ബംഗളൂരു എഫ്സി യെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്ത് യംഗ് ചലഞ്ചേഴ്സ് എഫ് സി യെ ചാമ്പ്യൻമാരായി. 

ഫൈനൽ മത്സരം കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് കളിക്കാരെ പരിചയപ്പെട്ട്  ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തിൽ ഉമ്മിണിയിൽ ശരീഫ് വിജയികൾക്കുള്ള ട്രോഫികൾ  വിതരണം ചെയ്തു.

നജീബ് കൽപ്പൂര് അധ്യക്ഷനായി. വി എൻ ജംനാസ് മുജീബ് റഹ്മാൻ കെ, പി എ കെ ഷാനവാസ് എന്നിവർ സംസാരിച്ചു .

Related Articles

Leave a Reply

Back to top button