Kodanchery
സി ഐ ടി യു കോടഞ്ചേരി പഞ്ചായത്ത് കൺവെൻഷൻ നടത്തി

കോടഞ്ചേരി : സി ഐ ടി യു കോടഞ്ചേരി പഞ്ചായത്ത് കൺവെൻഷൻ ബാങ്ക് ഓഡിറ്റോറിയത്തിൽ ജില്ലാ കമ്മറ്റി അംഗം ജോണി ഇടശ്ശേരി ഉദ്ഘാടനം ചെയ്തു. ഷിജി ആന്റണി അത്യക്ഷത വഹിച്ചു. എ.എസ്. രാജു , കെ എം വിലാസിനി, ജിതിൻ മൈക്കിൾ , ഷജിൽ ബാബു, ഷാജി ഭാസ്കരൻ ,സിന്ധു എം.എസ് എന്നിവർ പ്രസംഗിച്ചു.
കേന്ദ്ര സർക്കരിന്റെ ജനവിരുദ്ധ നയങ്ങൾക്കെരിരെ ‘വർഗ്ഗീയതക്കെതിരെ വർഗ്ഗ ഐക്യം’എന്ന മുദ്രാവാക്യമുയർത്തി നടത്തുന്ന പ്രചരണങ്ങളും പ്രക്ഷോഭങ്ങളിലും മുഴുവൻ തൊഴിലാളികളെയും കൂട്ടിയോജിപ്പിച്ച് മുന്നോട്ട് പോകാൻ കൺവെൻഷൻ തീരുമാനിച്ചു.
പുതിയ കോഡിനേഷൻ കമ്മറ്റിയെ തെരഞ്ഞെടുത്തു. കൺവീനറായി എ.എസ് രാജുവിനെയും ജോ : കൺവീനർമാരായി കെ എം വിലാസിനി, രാജൻ (കുട്ടൻ )നെല്ലിപ്പൊയിൽ എന്നിവരെയും തെരഞ്ഞെടുത്തു







