Puthuppady

പുതുപ്പാടിയിൽ ആരോഗ്യവകുപ്പിന്റെ പരിശോധന

പുതുപ്പാടി: കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ വിവിധ സ്ഥാപനങ്ങളിൽ പരിശോധന നടത്തി. നിയമപരമായ മുന്നറിയിപ്പ് ബോർഡുകൾ പ്രദർശിപ്പിക്കാത്ത പെരുമ്പള്ളി ടൗണിലെ 6 സ്ഥാപനങ്ങളിൽ നിന്ന് 1200 രൂപ പിഴ ഈടാക്കി. ഒരു സ്ഥാപന ഉടമയ്ക്കെതിരെ നിയമ നടപടി സ്വീകരിച്ചു. ഈങ്ങാപ്പുഴ പെട്രോൾ പമ്പ്, ബാങ്കുകൾ എന്നിവ അടക്കം 24 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. വരും  ദിവസങ്ങളിലും പരിശോധന തുടരും. 

നിയമപരമായ മുന്നറിയിപ്പ് ബോർഡുകൾ പ്രദർശിപ്പിക്കാത്തതും പുകയില നിയമം പാലിക്കാത്തതുമായ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ.ജയരാജിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിനു കുര്യൻ, കെ. സുമേഷ്, വി.എസ്. സേവ്യർ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button