Kodanchery

വിവിധ ജനദ്രോഹ നടപടികൾക്കെതിരെ കോൺഗ്രസ് കോടഞ്ചേരിയിൽ പ്രതിഷേധ ധർണ്ണ നടത്തി

കോടഞ്ചേരി: കൂടത്തായി വില്ലേജ് ഓഫീസിനു മുന്നിൽ കോൺഗ്രസ് പ്രതിഷേധ ധർണ്ണ നടത്തി കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയും. ഒരു മാനദണ്ഡവും ഇല്ലാതെ നിത്യേനയുള്ള പെട്രോളിയം വിലവർദ്ധനവിനെതിരെയും, സ്വർണ്ണക്കടത്ത് കുഴൽപ്പണ മരം മുറി മാഫിയ സിപിഎം ബിജെപി ബന്ധം ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു മൈക്കാവ് വാർഡ് കോൺഗ്രസ് കമ്മിറ്റി കൂടത്തായി വില്ലേജ് ഓഫീസിന് മുന്നിൽ ധർണ നടത്തി.

പ്രതിഷേധ ധർണ കോടഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സണ്ണി കാപ്പാട്ട്മല ഉദ്ഘാടനം ചെയ്തു. കേന്ദ്ര-കേരള ഭരണകർത്താക്കൾ രാജ്യതാത്പര്യം വെടിഞ്ഞ് പരസ്പരം കള്ളക്കടത്ത് രാജ്യദ്രോഹ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നതിൽ മത്സരിക്കുകയാണ് എന്നും ബിജെപി -സിപിഎം പരസ്പര സഹകരണം പുറത്തുവന്നിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.ലോക്ക്ഡൗൺ മാനദണ്ഡമനുസരിച്ച് ചടങ്ങിൽ വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഏലിയാസ് കണ്ണാണ്ടയിൽ അധ്യക്ഷത വഹിച്ചു.മണ്ഡലം കോൺഗ്രസ് വൈസ് പ്രസിഡന്റ് വിൻസെന്റ് വടക്കേ മുറിയിൽ മുഖ്യപ്രഭാഷണം നടത്തി. സാബു കുര്യാക്കോസ്, അബ്രഹാം ചായനാനി, മത്തായി പെരിയോടത്ത് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button