Kodanchery

സദ്ഭാവന ദിനം ആചരിച്ചു

കോടഞ്ചേരി: യുഗപ്രവാഭനായ ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം മണ്ഡലം കോൺഗ്രസ് കമ്മിറ്റിസമുചിതമായി ആചരിച്ചു. സർവ്വമത പ്രാർത്ഥനയും പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടത്തി.

അനുസ്മരണ സമ്മേളനം യുഡിഎഫ് ചെയർമാൻ കെ എം പൗലോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് സണ്ണി കാപ്പാട്ട്മല അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ്, വിൻസൻറ് വടക്കേമുറിയിൽ, സിബി ചിരണ്ടായത്ത്, ചിന്ന അശോകൻ, വാസുദേവൻ ഞാറ്റുകാലായിൽ, സിസിലി ജേക്കബ്, ടോമി ഇല്ലിമൂട്ടിൽ, ലൈജു അരീപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button