Thiruvambady

അഗസ്ത്യൻമുഴി-കൈതപ്പോയിൽ റോഡ് നിർമാണം; ദുരിതക്കയത്തിൽ മുങ്ങി തിരുവമ്പാടി തമ്പലമണ്ണ നിവാസികൾ

തിരുവമ്പാടി: അഗസ്ത്യൻമുഴി-കൈതപ്പൊയിൽ റോഡ് നിർമ്മാണ പ്രവർത്തി ഇഴഞ്ഞ് നീങ്ങുന്നത് മൂലം കാൽനട പോലും ദുഷ്കരമായി മാറിയിരിക്കുകയാണ് തമ്പലമണ്ണ നിവാസികൾക്ക്. പ്രസ്തുത റോഡിൽ തമ്പലമണ്ണ പാലത്തിനടുത്തുള്ള ഭാഗങ്ങളിൽ റോഡിൽ നിറയുന്ന ചെളിയാണ് ഇത്തരത്തിൽ ഒരവസ്ഥക്ക് കാരണം.

റോഡിൽ ചെളി നിറഞ്ഞിട്ടും അധികൃതർ തിരിഞ്ഞു നോക്കുന്നില്ലെന്നും ക്വാറി വെയ്സ്റ്റ് ഇട്ട് ഗതാഗത യോഗ്യമക്കണമെന്ന് പലയാവർത്തി ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ലെന്നും നാട്ടുകാർ പറയുന്നു. പ്രദേശത്തുള്ളവർക്ക് ഹോസ്പിറ്റൽ ആവശ്യങ്ങൾക്കോ മറ്റ് ആവശ്യങ്ങൾക്കോ ഈ റോഡിനെ ആശ്രയിക്കാൻ പറ്റാത്ത അവസ്ഥയാണ് നിലവിലുള്ളത്.

Related Articles

Leave a Reply

Back to top button