സ്കൂളുകൾക്ക് പ്രതിരോധ കിറ്റ് വിതരണം ചെയ്ത് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത്

കൊടിയത്തൂർ: നവംബർ ഒന്നുമുതൽ തുറക്കുന്ന കൊടിയത്തൂർ പഞ്ചായത്തിലെ മുഴുവൻ ഗവൺമെൻറ്, എയ്ഡഡ് സ്കൂൾളികൾക്ക് ഉൾപ്പെടെയുള്ളവർക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മെഡിക്കൽ കിറ്റ് വിതരണം കൊടിയത്തൂർ ജി എം യു പി സ്കൂൾ പ്രധാന അദ്ധ്യാപകൻ ഗിരീഷ് മാസ്റ്റർക്ക് കിറ്റ് നൽകി കൊണ്ട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് നിർവഹിച്ചു ചടങ്ങിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സന്മാരായ ആയിഷ ചെലപ്പുറത്ത്, ദിവ്യ ഷിബു, മെമ്പർമാരായ ഫസൽ കൊടിയത്തൂർ, ടി കെ അബൂബക്കർ മാസ്റ്റർ, ഫാത്തിമ നാസർ, കെ ജി സീനത്ത്, അദ്ധ്യാപകരായ ആസാദ് മാസ്റ്റർ, റഷീദ് മാസ്റ്റർ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി
സ്കൂളുകൾ തുറക്കുന്ന സമയത്ത് വിദ്യാർത്ഥികൾക്ക് പെട്ടെന്ന് വന്നേക്കാവുന്ന രോഗവ്യാപനം തടയുന്നതിനുള്ള ശാസ്ത്രീയമായ സമീപനമാണ് പഞ്ചായത്ത് ഇതുവഴി വിഭാവനം ചെയ്യുന്നത്. തെർമ്മൽ സ്കാനർ,സാനിറ്റൈസർ, മാസ്കുകൾ, ഓക്സിമീറ്റർ,ഗ്ലൗസുകൾ,പി പി കിറ്റ്, ഫേസ് മാസ്ക്ക് എന്നിവയുൾപ്പെടെയുള്ള താണ് കിറ്റിൽ ഉൾപ്പെടുത്തിയത്. കഴിഞ്ഞ ആഴ്ച ചേർന്ന പഞ്ചായത്തിലെ സ്കൂൾ അധികാരികളുടെ യോഗത്തിലെ നിർദ്ദേശം പഞ്ചായത്ത് ഉടനടി നടപ്പിലാക്കുകയായിരുന്നു.
പഞ്ചാത്തിലെ പ്രദേശത്തെ മുഴുവൻ സ്കൂളുകളെയും ക്ലീനിങ് നടത്തുന്നതിനുള്ള സംവിധാനങ്ങൾ പഞ്ചായത്തിന്റെ പിന്തുണയോടുകൂടി പ്രദേശത്ത് നേരത്തെ പൂർത്തിയാക്കി. . അടിസ്ഥാന സൗകര്യങ്ങൾ അടിയന്തരമായി ഒരുക്കുന്നതിൽ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുഴുവൻ സ്കൂളുകളിലും നടന്ന പ്രവർത്തനങ്ങൾക്ക് വിവിധ സഹായ പ്രവർത്തനങ്ങൾ പഞ്ചായത്ത് പൂർത്തീകരിച്ച് നൽകി.







