Thiruvambady

കാട്ടുപന്നി ആക്രമണത്തിൽ നിന്നും കർഷകനെ രക്ഷിച്ച വിപിൻ തോമസിനെ ആദരിച്ചു

തിരുവമ്പാടി: തിരുവമ്പാടിയിൽ കാട്ടുപന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റ ചീങ്കല്ലേൽ ബെന്നിയുടെ ജീവൻ രക്ഷിച്ച വിപിൻ തോമസിനെ കർഷക കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുട നേതൃത്വത്തിൽ ആദരിച്ചു. പശുവിനെ തീറ്റിക്കൊണ്ടിരുന്ന ബെന്നിയെ കാട്ടുപന്നി ആക്രമിക്കുന്നതു ശ്രദ്ധയിൽപെട്ട വിപിൻ അതിസാഹസികമായി പന്നിയെ കീഴടക്കി ബെന്നിയുടെ ജീവൻ രക്ഷിക്കുകയായിരുന്നു. വിമുക്ത ഭടൻ ആയ വിപിൻ തോമസിനും സാരമായി പരിക്കേറ്റിട്ടുണ്ട്.

കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് മനോജ് സെബാസ്റ്റ്യൻ വാഴേപറമ്പിലിന്റെ അധ്യക്ഷതയിൽ ജില്ലാ കോൺഗ്രസ് കമ്മറ്റി ജനറൽ സെക്രട്ടറി ബാബു പൈക്കാട്ടിൽ വിപിൻ തോമസിനെ പൊന്നാട അണിയിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഷൈനി ബെന്നി കൊച്ചുകൈപ്പേൽ, അരുൺ നാരംവേലി തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button