Anakkampoyil

കുട്ടികൾക്ക് പഠനസഹായം ഒരുക്കി INTUC യുവ തൊഴിലാളി വിഭാഗം സംസ്ഥാന കമ്മിറ്റി

ആനക്കാംപൊയിൽ: മലയോര പ്രദേശത്തെ കുട്ടികൾക്ക് മൊബൈൽ നെറ്റ്‌വർക്ക് ഇല്ലാത്തതുമൂലം ഓൺലൈൻ ക്ലാസ്സുകളിൽ പങ്കെടുക്കാൻ സാധിക്കാത്ത അവസ്ഥയിൽ യൂത്ത് കോൺഗ്രസ് ആനക്കാംപൊയിൽ മേഖലാ കമ്മിറ്റിയുടെ ഇടപെടലിനെതുടർന്ന് സമൂഹമാധ്യമങ്ങളിൽ ഈ വിഷയം ചർച്ച ആകുകയും, അതുമായി ബന്ധപ്പെട്ട INTUC യുവ തൊഴിലാളി വിഭാഗം സംസ്ഥാന കമ്മിറ്റി 600 മീറ്ററോളം കേബിൾ വലിച്ചു കുട്ടികൾക്കുള്ള ഓൺലൈൻ സംവിധാനവുമായി ബന്ധപ്പെട്ട് തേൻ പാറ അംഗനവാടി യിലേക്ക് കുട്ടികൾക്ക് പഠിക്കുന്നതിനു വേണ്ടി വൈ-ഫൈ സംവിധാനം ഒരുക്കി കൊടുത്തു.

ഇനി തേൻ പാറയിൽ ഉള്ള വിദ്യാർത്ഥികൾക്ക് വൈ-ഫൈ സംവിധാനത്തിലൂടെ ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാം തേൻ പാറ അംഗനവാടിക്ക് 40 മീറ്റർ ചുറ്റുവട്ടത്തുള്ള കുടുംബങ്ങൾക്കും ഈ വൈ-ഫൈ സംവിധാനം ഉപയോഗപ്പെടുത്താൻ സാധിക്കും.

പദ്ധതി ഉദ്ഘാടനം INTUC യുവ തൊഴിലാളി വിഭാഗം സംസ്ഥാന പ്രസിഡന്റ് നിഷാബു മുല്ലോളി നിർവഹിച്ചു.

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ടോമി കൊന്നക്കൽ അധ്യക്ഷത വഹിച്ചു, വാർഡ് മെമ്പർ ശ്രീമതി പൗളിൻ മാത്യു, INTUC യുവജനവിഭാഗം കോഴിക്കോട് ജില്ലാ പ്രസിഡന്റ് അരുൺ കല്ലിടീക്കിൽ. INTUC തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ജെമിഷ് ഇളംതുരുത്തിൽ, യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് ഷിജു. പി എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button