Kodiyathur

മന്ത്രി സി. പി. ജോണിന്റെ സ്ത്രീവിരുദ്ധ പ്രസ്താവനക്കെതിരെ പ്രതിഷേധ പ്രകടനം നടത്തി

കൊടിയത്തൂർ : സ്ത്രീകളെ അധിക്ഷേപിച്ചുകൊണ്ട് മന്ത്രി സി.പി ജോൺ നടത്തിയ പ്രസ്താവനയിൽ പ്രതിഷേധിച്ച് അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ പന്നിക്കോട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്നിക്കോട് അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.

​ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്ന ഒരു മന്ത്രിയുടെ ഭാഗത്തുനിന്ന് കേവലം സ്ത്രീവിരുദ്ധവും സംസ്കാരശൂന്യവുമായ വാക്കുകൾ ഉണ്ടാകുന്നത് ജനാധിപത്യ സമൂഹത്തിന് തീരാക്കളങ്കമാണെന്നും ഇത്തരം പ്രസ്താവനകൾ സ്ത്രീകളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്നതാണെന്നും മന്ത്രി പ്രസ്താവന പിൻവലിച്ച് പരസ്യമായി മാപ്പ് പറയണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

വിശ്വലക്ഷ്മി, ശാന്ത കുമാരി ടീച്ചർ, ഹസീന ഗോതമ്പ റോഡ്, ശാരദ, ജാബിറ ഫർസാന, പ്രീതമോൾ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button