Koodaranji

പ്രതിഷേധ ധർണ്ണ നടത്തി

കൂടരഞ്ഞി: ജീവിക്കാൻ അനുവദിക്കാത്ത ഭരണകൂടങ്ങൾക്കെതിരെ യു.ഡി.ഫ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ സമരം നടത്തി. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അബ്രാഹം കുഴുമ്പിൽ ഉദ്ഘാടനം ചെയ്യ്തു.

സംസ്ഥാനത്ത് എല്ലാ തലങ്ങളിലും വില കയറ്റം രൂക്ഷമായിട്ടും വില നിയന്ത്രിക്കാൻ യാതൊരു വിധ നടപടിയും സ്വീകരിക്കാത്ത സർക്കാർ നടപടി ജനങ്ങളൊടുള്ള വെല്ലുവിളിയാണന്ന് അദ്ദേഹം പറഞ്ഞു.

യു ഡി ഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ ജോണി പ്ലാക്കാട്ട് അധ്യക്ഷനായി, സി.കെ കാസിം, ഹെലൻ ഫ്രാൻസീസ്, ബോസ് ജേക്കബ്, വി.എ നസീർ, ജോസ് മടപ്പിള്ളി, എൻ.ഐ അബ്ദുൽ ജബ്ബാർ, സണ്ണി കിഴുക്കരക്കാട്ട്, ജോണി വാളിപ്ലാക്കൽ,ബോബി ഷിബു, എൽസമ്മ ജോർജ്,ജോർജ് കുട്ടി കക്കാടംപൊയിൽ,സൈനുദീൻ കൂമ്പാറ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button