Kodanchery
ഗതാഗതം നിരോധിച്ചു

വേളംകോട്: വേളംകോട് വലിയ പള്ളിക്ക് താഴെയുള്ള റോഡിൽ കലുങ്ക് പുനർനിർമ്മാണ പ്രവൃത്തി നടക്കുന്നതിനാൽ ഈ റോഡിലൂടെയുളള ഗതാഗതം ഇന്ന് മുതൽ പൂർണ്ണമായി നിരോധിച്ചതായി എക്സിക്യൂട്ടിവ് എഞ്ചിനീയർ അറിയിച്ചു.
വാഹനങ്ങൾ വേളങ്കോട് മില്ലിന്റെ മുമ്പിലൂടെ ശാന്തിനഗർ റോഡിലേക്കും, കല്ലന്ത്രമേട്-കാഞ്ഞിരാട് വഴി ഓമശ്ശേരി റോഡിലേക്കും, മൈക്കാവ് വഴിയും പോകേണ്ടതാണ്.







