Kodanchery

കോടഞ്ചേരിയിൽ പഞ്ചായത്ത് ഭരണ സമിതിക്കെതിരെ പ്രക്ഷോഭവുമായി സി.പി.ഐ.എം; ആരോപണം കുപ്രചരണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്

കോടഞ്ചേരി: കോടഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി സാമൂഹ്യ സുരക്ഷാ പെൻഷൻ അട്ടിമറിച്ചുവെന്ന് ആരോപിച്ച് സി.പി.ഐ.എം ബഹുജന പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തു. മാർച്ച് 8 ബുധനാഴ്ച രാവിലെ പത്ത് മണിയ്ക്കാണ് ബഹുജന മാർച്ച്.

അതേസമയം ഭരണസമിതിയുടെ ഭാഗത്ത് നിന്നും യാതൊരു വീഴ്ചയും ഉണ്ടായിട്ടില്ലെന്നും ചില തല്പര കക്ഷികൾ കുപ്രചരണം നടത്തുകയാണെന്നും പെൻഷൻ വിതരണത്തിൽ തടസ്സം സംഭവിച്ചത് സാങ്കേതിക പിഴവ് മാത്രമാണെന്നും ഇവ പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചതായും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് വാർത്താകുറിപ്പിൽ അറിയിച്ചു.

Related Articles

Leave a Reply

Back to top button