Kerala

നാളെ മദ്യശാലകള്‍ തുറക്കുമെന്ന് എക്‌സൈസ്; ബുക്കിംഗ് ആരംഭിച്ചു

തിരുവനന്തപുരം; ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ഡൗണ്‍ പിന്‍വലിച്ച പശ്ചാത്തലത്തില്‍ നാളെ മദ്യശാലകള്‍ തുറക്കുമെന്ന് എക്‌സൈസ് അധികൃതര്‍ അറിയിച്ചു. ബവ്ക്യൂ ആപ്പില്‍ ബുക്കിങ് ആരംഭിച്ചു. ഞായറാഴ്ചകളിലെ സമ്പൂര്‍ണ ലോക്ഡൗണ്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ഇന്ന് തീരുമാനം എടുത്തിരുന്നു.

കഴിഞ്ഞയാഴ്ച നല്‍കിയ ഇളവുകള്‍ പരിശോധിച്ചാണ് ഇനി അങ്ങോട്ടുള്ള ഞായര്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ തുടരേണ്ടെന്ന് സംസ്ഥാനസര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ എന്നാല്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലും മറ്റ് തീവ്രബാധിതമേഖലകളിലുമുള്ള എല്ലാ ജാഗ്രതാ നിര്‍ദേശങ്ങളും അതേപോലെ തുടരും. ഇവിടങ്ങളില്‍ നിയന്ത്രണങ്ങളില്‍ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ല.

സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പിന്‍വലിച്ചുവെങ്കിലും സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന എല്ലാ ജാഗ്രതാ നിര്‍ദേശങ്ങളും പാലിക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കി. ഉടന്‍ ഇത് സംബന്ധിച്ച് വിശദമായ ഉത്തരവിറക്കുമെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ പിന്‍വലിച്ചതോടെ സാധാരണ ദിവസങ്ങളിലേതു പോലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഞായറാഴ്ച അനുവാദമുണ്ടാകും.

Related Articles

Leave a Reply

Back to top button