മലബാർ റിവർ ഫെസ്റ്റിവൽ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംങ് ആവേശത്തിൽ ജി. യു.പി. സ്കൂൾ ചെമ്പുകടവ് വിദ്യാർത്ഥികൾ

കോടഞ്ചേരി : പഠനത്തോടൊപ്പം കലാകായിക മേഖലയിലും കുട്ടികൾക്ക് താല്പര്യം വർദ്ധിപ്പിക്കുന്നതിന് നടത്തി വരുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി , പുതിയ മേഖലയായ കയാക്കിങ് പരിചയപ്പെടുന്നതിന് അവസരം ലഭ്യമാക്കുക എന്ന ഉദ്ദേശത്തോടെ ചാലിപ്പുഴയിൽ ആരംഭിച്ച മലബാർ റിവർ ഫെസ്റ്റിവൽ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംങ് വേദികൾ സന്ദർശിച്ചു.
മത്സരങ്ങൾ കണ്ട് ആവേശഭരിതരായ വിദ്യാർത്ഥികൾ മത്സരാർത്ഥികളോട് സംശയങ്ങളും അനുഭവങ്ങളും പങ്കുവയ്ക്കുകയും ചെയ്തു. നമ്മുടെ നാട്ടിലെ കുട്ടികൾക്ക് കൂടി പരിശീലനം ലഭിക്കുമെന്ന് പ്രത്യാശ കുഞ്ഞുങ്ങൾ പ്രകടിപ്പിച്ചു.
സ്കൂൾ ഹെഡ് മാസ്റ്റർ സുരേഷ് തോമസിൻ്റെ നേതൃത്വത്തിൽ അധ്യാപകരായ അനീഷ് കെ അബ്രഹാം,ബിന്ദു സുബ്രഹ്മണ്യൻ , ഫസ്ന എ. പി, ഐറിൻ സജി , അനീഷ സുനിൽ , ആര്യ മുരളി , അഖിൽ സാബു, സംഗീത , ശാലിനി ശിവദാസൻ , ബ്രുതി മോൾ, റസീന, റഹീന , ഷാമില , കവിത എൻ കെ എന്നിവർ സന്ദർശനത്തിന് കുട്ടികൾക്കാവശ്യമായ സൗകര്യങ്ങൾ ഒരുക്കി നൽകി.







