CharamamKerala

കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു

തിരുവനന്തപുരം: കവിയും ഗാനരചയിതാവുമായ പൂവച്ചല്‍ ഖാദര്‍ അന്തരിച്ചു. കൊവിഡ് ബാധിച്ച് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെ 12.15ഓടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം.

1948 ഡിസംബര്‍ 25ന് തിരുവനന്തപുരത്തെ കാട്ടാക്കടയ്ക്ക് അടുത്ത് അബൂക്കര്‍ പിള്ളയുടെയും റാബിയത്തുല്‍ അദബിയ ബീവിയുടെയും മകനായി ജനിച്ച പൂവച്ചല്‍ ഖാദര്‍ 1973ലാണ് മലയാള ചലച്ചിത്ര ഗാനരംഗത്തേക്ക് ചുവടുവക്കുന്നത്. കവിത എന്ന സിനിമയിലൂടെയായിരുന്നു തുടക്കം. കാറ്റുവിതച്ചവന്‍ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെ ശ്രദ്ധേയനായി. തുടര്‍ന്ന് പാട്ടെഴുത്തില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച പൂവച്ചല്‍ ഖാദര്‍ നാന്നൂറിലേറെ ചിത്രങ്ങള്‍ക്ക് 1200ലേറെ ജീവനുള്ള പാട്ടുകള്‍ സമ്മാനിച്ചു.

ആക്കോട്ട് വീട്ടിലെ അമിനാബീവിയാണ് ഭാര്യ. മക്കള്‍: തുഷാര, പ്രസൂന. മരുമക്കള്‍: സലീം(സഹകരണ വകുപ്പ്), അഹമ്മദ് ഷെറിന്‍(കേരള യൂണിവേഴ്‌സിറ്റി). കബറടക്കം ചൊവ്വാഴ്ച വൈകുന്നേരം ഔദ്യോഗിക ബഹുമതികളോടെ കുഴിയന്‍കോണം മുസ്ലിം ജമാ അത്ത് പള്ളി കബറിസ്ഥാനില്‍.നാനൂറോളം സിനിമകള്‍ക്കായി ആയിരത്തി ഇരുനൂറോളം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്.

ശരറാന്തല്‍ തിരിതാണു(കായലും കയറും) ചിത്തിര തോണിയില്‍, നാഥാ നീവരും കാലൊച്ച(ചാമരം) ആദ്യസമാഗമ ലജ്ജയില്‍( ഉത്സവം) ഏതൊ ജന്മകല്‍പ്പനയില്‍ (പാളങ്ങള്‍) അനുരാഗിണി(ഒരു കുടക്കീഴില്‍) നീയെന്റെ പ്രാര്‍ത്ഥന കേട്ടൂ(കാറ്റുവിതച്ചവന്‍) മൗനമേ നിറയും.. തുടങ്ങി നിരവധി ശ്രദ്ധേയഗാനങ്ങള്‍ക്ക് പൂവച്ചല്‍ തൂലിക ചലിപ്പിച്ചു.

Related Articles

Leave a Reply

Back to top button