Kodiyathur

കൊടിയത്തൂരിൽ സ്നേഹാദരവും പുസ്തകച്ചർച്ചയും സംഘടിപ്പിച്ചു

കൊടിയത്തൂർ: കഥാകാരൻ പി.കെ അബ്ദുല്ല മാസ്റ്റർക്ക് വലിയപറമ്പ് ആലയം സാംസ്കാരിക വേദി സ്നേഹാദരം ഒരുക്കി. പി.കെ അബ്ദുല്ല മാസ്റ്ററുടെ ഏറ്റവും പുതിയ പുസ്തകമായ ‘അക്ഷരത്തിരി’ എന്ന കഥാ സമാഹാരത്തിന്റെ പുസ്തക ചർച്ചയും എഴുത്തുകാരനുള്ള ആദരവുമാണ് വലിയപറമ്പ് കമ്മ്യൂണിറ്റി സ്പോട്ടിൽ വെച്ച് നടന്നത്.

വസന്തം (മാപ്പിളപ്പാട്ടുകൾ), സൗഗന്ധികം ചില പരിണാമ പാഠങ്ങൾ (ഖണ്ഡകാവ്യം), ഞെക്കുവിളക്ക് (നോവൽ) എന്നീ കൃതികളുടെ കർത്താവുകൂടിയാണ് അദ്ദേഹം. കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.പി സ്മിത ഉപഹാരം സമർപ്പിച്ചു. ടി അഹമ്മദ് സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ എ.വി സുധാകരൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി. ജി.എ റഷീദ് എഴുത്തുകാരനേയും പുസ്തകങ്ങളേയും പരിചയപെടുത്തി.

Related Articles

Leave a Reply

Back to top button