Kozhikode

നമ്മുടെ കോഴിക്കോട്’ ആപ്ലിക്കേഷന് ദേശീയ അംഗീകാരം

ജനോപകാരപ്രദമായ രീതിയിൽ നാഷണൽ ഇൻഫർമാറ്റിക് സെന്ററുമായി യോജിച്ച് ജില്ലകൾ ആവിഷ്കരിക്കുന്ന നൂതന ആശയങ്ങൾക്കുള്ള ദേശീയ പുരസ്കാരത്തിന് നമ്മുടെ കോഴിക്കോട്’ ആപ്ലിക്കേഷൻ അർഹമായി.നാഷണൽ ഇൻഫർമാറ്റിക് സെന്ററുകൾ അടിസ്ഥാനമാക്കി നടത്തിയ ഡിസ്ട്രിക്ട് ഗവേണൻസ് മൊബൈൽ ചലഞ്ചിൽ ഒന്നാം സ്ഥാനമായ ഗോൾഡൻ അവാർഡാണ് നമുക്ക് ലഭിച്ചത്. ദില്ലിയിൽ നാഷണൽ ഇൻഫർമാറ്റിക് സെന്റർ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ഡയറക്ടർ ജനറൽ നീത വർമ്മ ഇന്നലെ അവാർഡ് പ്രഖ്യാപിച്ചു.

രാജ്യത്തെ 674 ജില്ലകൾ മത്സരത്തിൽ രജിസ്റ്റർ ചെയ്യുകയും 374 ജില്ലകൾ പദ്ധതി രൂപരേഖ സമർപ്പിക്കുകയും ചെയ്തു. പദ്ധതി പൂർണ്ണമായും സമർപ്പിച്ച 81 ജില്ലകളിൽ നിന്ന് തെരഞ്ഞെടുത്ത 20 ജില്ലകളിൽ കോഴിക്കോട് ഉൾപ്പെടുകയും ഒന്നാം സ്ഥാനത്തിന് അർഹത നേടുകയുമായിരുന്നു. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്ന സേവനങ്ങളുടെ വിവരങ്ങള്‍ നേരിട്ട് പൊതുജനങ്ങളിലെത്തിക്കുന്നതിന് തയ്യാറാക്കിയ ‘നമ്മുടെ കോഴിക്കോട് ‘ മൊബൈൽ ആപ്ലിക്കേഷനിൽ സര്‍ക്കാറിന്റെ ആനുകൂല്യങ്ങളെയും ക്ഷേമപദ്ധതികളെ കുറിച്ചുള്ള സമ്പൂര്‍ണ വിവരവും ലഭ്യമാണ്. പൊതുജന സേവകരുമായി ആവശ്യാനുസരണം കൂടിക്കാഴ്ച്ചക്കായി മുന്‍കൂര്‍ നിശ്ചയിക്കാനും നേരിട്ടോ, വീഡിയോ/ഫോണ്‍കോളിലൂടെയോ സംസാരിക്കാനുള്ള സൗകര്യവും ഇതിലുണ്ട്.

മൂന്ന് സെക്കന്റിലേറെ സമയം എ്സ്.ഒ.എസ് ബട്ടണ്‍ അമര്‍ത്തി അടിയന്തര സഹായം തേടാനുള്ള സംവിധാനവും ആപ്ലിക്കേഷനിലുണ്ട്. പദ്ധതി ആസൂത്രണം മുതല്‍ നടപ്പാക്കല്‍ വരെയുള്ള ഘട്ടങ്ങളില്‍ മുഴുവന്‍ പൗരന്മാരുടേയും പങ്കാളിത്തം വിവര സാങ്കേതിക വിദ്യയിലൂടെ ഉറപ്പാക്കലാണ് ‘നമ്മുടെ കോഴിക്കോടി’ന്റെ ലക്ഷ്യം. കലക്ടർ, ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ മേഴ്സി സെബാസ്റ്റ്യൻ, അഡീ. ഇൻഫർമാറ്റിക്സ് ഓഫീസർ റ്റി.ഡി. റോളി എന്നിവർ കലക്ടറേറ്റിൽ നിന്നും ഓൺലൈനായി പുരസ്കാര പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button