ഉന്നതതല സംഘം തുരങ്കപാത പദ്ധതിപ്രദേശം സന്ദർശിച്ചു

സംസ്ഥാന സർക്കാരിൻ്റെ സ്വപ്ന പദ്ധതിയായ ആനക്കാംപൊയിൽ-കളളാടി-മേപ്പാടി തുരങ്ക പാതയുടെ നിർമ്മാണ പ്രവർത്തിയുമായി ബന്ധപ്പെട്ട് വിശദമായ പരിവേഷണത്തിനും, പഠനത്തിനുമായി പദ്ധതി പ്രദേശമായ മറിപ്പുഴയും അനുബന്ധ സ്ഥലങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനിയറുടെ നേത്യതത്തിലുള്ള സംഘംസന്ദർശിച്ചു.
തിരുവമ്പാടി എം എൽ എ ജോർജ്ജ് എം തോമസ് ഗവൺമെൻ്റിൻ്റെ ഉദ്ദേശലക്ഷ്യം ടെക്നിക്കൽ കമ്മറ്റിയുമായി പങ്കുവച്ചു. നിലവിലുള്ള റോഡിൽ നിന്നും മാറി നിക്ഷിപ്ത വനഭൂമിയിൽ തൊടാതെ റവന്യൂ ഭൂമിയിലൂടെ തുരങ്കത്തിൻ്റെ എൻട്രി പോയൻ്റിലേക്ക് എത്തിചേരുവാൻ സാധിക്കുന്ന രീതിയിലാണ് പദ്ധതി ആവിഷ്കരിക്കുക എന്ന് എക്സിക്യൂട്ടീവ് എഞ്ചിനിയർ വിനയ് രാജ് പറഞ്ഞു. വരും ദിവസങ്ങളിലായി കൂടുതൽ വിപുലമായ സാങ്കേതിക വിദഗ്‌ധരുടെ ടീം സ്ഥലം സന്ദർശിക്കും.
പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ വിനീഷ്, വാർഡ് മെമ്പർ ടോമി കൊന്നക്കൻ, ജോളി ജോസഫ്, ഹനീഫ മാസ്റ്റർ, കെ ഡി ആൻ്റണി, ഷിനോയി അടക്കാപാറ, മനോജ് വാഴേപറമ്പിൽ, യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ, മെവിൻ പി സി തുടങ്ങിയവർ സന്ദർശക സംഘത്തോടൊപ്പം ഉണ്ടായിരുന്നു.







