Kerala

കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് തുറക്കും

പത്തനംതിട്ട: കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല നട ഇന്ന് വൈകീട്ട് അഞ്ചിന് തുറക്കും. കൊവിഡ് പശ്ചാത്തലത്തില്‍ തീര്‍ത്ഥാടകര്‍ക്ക് ഇത്തവണയും പ്രവേശനമില്ലെന്ന് അധികൃതര്‍ അറിയിച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തില്‍ ശ്രീകോവില്‍ തുറന്ന് ദീപം തെളിക്കും.

ഒന്നാം തീയതിയായ നാളെ പുലര്‍ച്ചെ അഞ്ചിന് നിര്‍മാല്യത്തിന് ശേഷം പതിവ് പൂജകള്‍ നടക്കും. കര്‍ക്കിടക വാവ് ദിവസമായ 20 ന് പമ്പയില്‍ പിതൃതര്‍പ്പണത്തിനും നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബലിയിടാനും സ്‌നാനത്തിനും ആരേയും പമ്പ- ത്രിവേണിയിലേക്ക് ഇറങ്ങാന്‍ അനുവദിക്കില്ല.

Related Articles

Leave a Reply

Back to top button