Kozhikode

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി; മരിച്ചത് കാസര്‍കോട്, കോഴിക്കോട് സ്വദേശികള്‍

കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. കാസര്‍കോട്, കോഴിക്കോട് സ്വദേശികളാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം 47 ആയി ഉയര്‍ന്നു.

കാസര്‍കോട് അണങ്കൂര്‍ സ്വദേശിനി ഖൈറുന്നീസ ആണ് കൊവിഡ് ബാധിച്ച് ഇന്ന് മരിച്ച ഒരാള്‍. 48 വയസായിരുന്നു. കടുത്ത ന്യൂമോണിയയെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററില്‍ ആയിരുന്നു ഇവര്‍. തിങ്കളാഴ്ച്ചയാണ് ഇവര്‍ രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് തുടര്‍ ചികിത്സക്കായി പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് പുലര്‍ച്ചെ അഞ്ചരയോടെയാണ് മരണം സംഭവിച്ചത്. അതേസമയം ഇവരുടെ രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല.

കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോഴിക്കോട് സ്വദേശി കോയ ആണ് വൈറസ് ബാധമൂലം മരിച്ച രണ്ടാമത്തെയാള്‍. ഇയാള്‍ക്ക് കാര്യമായ രോഗലക്ഷണങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഹൃദ്രോഗത്തിന് ചികില്‍സയിലായിരുന്നു ഇദ്ദേഹം.

Related Articles

Leave a Reply

Back to top button