Kozhikode

പെൺകുട്ടിയെ പീഡിപ്പിച്ച കേസ്: യുവാവ് പിടിയിൽ

പയ്യോളി∙ പ്രായപൂർത്തിയെത്താത്ത പെൺകുട്ടിയെ പീഡിപ്പിച്ചു വിദേശത്തേക്കു കടന്ന പ്രതി നാട്ടിൽ പിടിയിൽ. രണ്ടാം ഗേറ്റിനു സമീപം പുതിയപുരയിൽ ശാദിഖ് (23) ആണു പൊലീസ് പിടിയിലായത്. 2019 സെപ്റ്റംബറിലാണു കേസിനാസ്പദമായ സംഭവം. പ്രണയം നടിച്ചു പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചു കടന്നു പീഡിപ്പിക്കുകയായിരുന്നു.

നവംബറിൽ കേസ് എടുത്തു. ഈ സമയം പ്രതി വിദേശത്ത് ആയിരുന്നു. ലോക്ഡൗണിനു ശേഷം നാട്ടിലെത്തി നിരീക്ഷണത്തിൽ കഴിയുന്നതിനിടെ ക്വാറന്റീൻ ലംഘിച്ച പ്രതിയെ സർക്കാർ കേന്ദ്രത്തിലേക്ക് മാറ്റി. തുടർന്നു ജാമ്യാപേക്ഷ നൽകി അയനിക്കാടുള്ള സുഹൃത്തിന്റെ വീട്ടിൽ ഒളിവിൽ കഴിയുന്നതിനിടെയാണു സ്റ്റേഷൻ ഹൗസ് ഓഫിസർ എം.പി. ആസാദ്, എസ്ഐ പി.പി. സുനിൽ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

NEWS FROM MANORAMA

https://thiruvambadynews.com/wp-admin/post-new.php

Related Articles

Leave a Reply

Back to top button