Thiruvambady
ഇരുവഴിഞ്ഞി റെസ്ക്യൂ ടീം ജഴ്സി പ്രകാശനം ചെയ്തു

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഇരുവഴിഞ്ഞി റെസ്ക്യൂ ടീം ജഴ്സി പ്രകാശനം തൊഴിൽ എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ നിർവഹിച്ചു. ടീം ക്യാപ്റ്റൻ പ്രജീഷ് ജഴ്സി ഏറ്റുവാങ്ങി. തിരുവമ്പാടി സർവീസ് സഹകരണ ബാങ്ക് ആണ് ജഴ്സി സ്പോണ്സർ ചെയ്തിരിക്കുന്നത്.
തിരുവമ്പാടി മത്തായി ചാക്കോ സ്മൃതി മണ്ഡപത്തിൽ നടന്ന ചടങ്ങിൽ തിരുവമ്പാടി എം എൽ എ ജോർജ് എം തോമസ്, ഏരിയാ സെക്രട്ടറി ടി വിശ്വനാഥൻ, ജോളി ജോസഫ്, ഗണേഷ് ബാബു, വി കെ പീതാംബരൻ, സി എൻ പുരുഷോത്തമൻ, ഫിറോസ് ഖാൻ, ജിബിൻ, മെവിൻ, ഒ കെ ഷംസു തുടങ്ങിയവർ പങ്കെടുത്തു.







