Koodaranji

കാരശ്ശേരി, കൂടരഞ്ഞി പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ ഇനി കുടുംബ ആരോഗ്യ കേന്ദ്രങ്ങൾ: പ്രഖ്യാപനം നാളെ.

ആരോഗ്യ മേഖലയിലെ കേരള സർക്കാരിന്റെ വികസന പ്രവർത്തനങ്ങളുടെ ഭാഗമായി തിരുവമ്പാടി നിയോജക മണ്ഡലത്തിലെ പുതുപ്പാടി, തിരുവമ്പാടി, കൊടിയത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ കുടുംബ ആരോഗ്യ കേന്ദ്രങ്ങളാക്കി മാറ്റിയിരുന്നു.

പൊതുജനങ്ങളുടെ ആവശ്യാനുസരണം മികച്ച ചികിത്സാ സേവനങ്ങൾ ഉറപ്പു വരുത്തുന്നതിനായി നിയോജക മണ്ഡലത്തിലെ അവശേഷിക്കുന്ന പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളായ
കാരശ്ശേരി, കൂടരഞ്ഞി, കോടഞ്ചേരി എന്നിവയിൽ കൂടരഞ്ഞി, കാരശ്ശേരി എന്നിവ കുടുംബ ആരോഗ്യ കേന്ദ്രങ്ങളായി പ്രഘ്യാപിക്കുകയാണ്.

മുഖ്യമന്ത്രി പിണറായി വിജയൻ 2020 ഓഗസ്റ്റ് മൂന്ന് തിങ്കളാഴ്ച രാവിലെ 10:30ന് വീഡിയോ കൊൺഫറൻസിലൂടെ പ്രഖ്യാപനം നടത്തും. കൂടുതൽ ഡോക്ടർമാരുടെ സേവനത്തോടെ വൈകുന്നേരം 6 മണി വരെ കേന്ദ്രങ്ങളിലെ ഒ പി പ്രവർത്തിക്കും.

തിരുവമ്പാടി നിയോജകമണ്ഡല പരിധിയിൽ ആരോഗ്യമേഖലയിൽ മുമ്പെങ്ങുമില്ലാത്തവിധം വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്നും ഞായറാഴ്ചകളിലും സേവനം ലഭിക്കുന്ന വയോജന-സ്ത്രീ-ശിശു സൗഹൃദ കേന്ദ്രങ്ങളായി ഇവ മാറുന്നത് അഭിമാനകരമാണെന്നും തിരുവമ്പാടി എം എൽ എ ജോർജ് എം തോമസ് പറഞ്ഞു.

Related Articles

Leave a Reply

Back to top button