Thiruvambady

പാമ്പിഴഞ്ഞപാറ-ബേക്കറി പടി റോഡ് ഉദ്ഘാടനം ചെയ്തു.

തിരുവമ്പാടി പഞ്ചായത്തിലെ പാമ്പിഴഞ്ഞപാറ 8-ാം വാർഡിൽ പാമ്പിഴഞ്ഞപാറ അങ്ങാടിയിൽ നിന്നും ബേക്കറി പടിയിലേക്കുള്ള റോഡ് കോൺക്രീറ്റ് ചെയ്ത് ഗതാഗതയോഗ്യമാക്കി. ഏറെ കാലമായി യാത്രാ ദുരിതമനുഭവിക്കുന്ന പ്രദേശവാസികളുടെ ചിരകാല സ്വപ്നമാണ് ഇതോടു കൂടി യാഥാർത്യമായത്.

പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ വാർഡ് മെമ്പർ സുഹ്റമുസ്തഫ, വാർഡ് വികസന സമിതി കൺവീനർ ശിവദാസൻ അരിക്കൽ, സജി ഫിലിപ്പ്, മുസ്തഫ, അസ്ലം, മുഹമ്മദാലി, നിസാർ, റഹീസ് യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ, ജമീല തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button