Thiruvambady
തിരുവമ്പാടിയിൽ വെട്ടം പദ്ധതിയിൽ 300 തെരുവ് വിളക്കുകൾ കൂടി സ്ഥാപിച്ചു

തിരുവമ്പാടി: തിരുവമ്പാടി ഗ്രാമപഞ്ചായത്തിലെ പ്രധാന റോഡുകളിലും ഗ്രാമീണ റോഡുകളിലും വെട്ടം പദ്ധതിയുടെ ഭാഗമായി 300 തെരുവ് വിളക്കുകൾ കൂടി സ്ഥാപിച്ചു. 2022-23 വാർഷിക പദ്ധതിയിൽ ഉൾപെടുത്തിയാണ് 300 വിളക്കുകൾ കൂടി സ്ഥാപിച്ചത്. 7 ലക്ഷം രൂപയാണ് വെട്ടം പദ്ധതിക്കായി ചിലവഴിച്ചത്.
കഴിഞ്ഞ വർഷം പദ്ധതിയുടെ ഭാഗമായി 311 വിളക്കുകൾ സ്ഥാപിച്ചിരുന്നു. 2022-23 പദ്ധതിയുടെ ഭാഗമായി ഗ്രാമപഞ്ചായത്തിലെ പ്രധാന കോളനികൾ, പ്രധാന ജംഗ്ഷനുകൾ, അങ്ങാടികൾ തുടങ്ങിയ സ്ഥലങ്ങളിൽ 24 സോളാർ വിളക്കുകളും സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ഇതിനായി 10 ലക്ഷം രൂപ വകയിരുത്തി.







