Thiruvambady
കൂടരഞ്ഞി സ്വദേശി അമേരിക്കയിൽ കോവിഡ് ബാധിച്ചു നിര്യാതനായി

തിരുവമ്പാടി: കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ മേരി തങ്കച്ചന്റെ സഹോദരൻ പുഷ്പഗിരി അറവനാനിക്കൽ സണ്ണി (53) അമേരിക്കയിലെ ടെക്സാസിൽ നിര്യാതനായി.
കോവിഡ് ബാധിച്ച് ചികിത്സയിൽ ആയിരുന്ന ഇദ്ദേഹം രോഗം സുഖപ്പെട്ട് ആശുപത്രി വിടാനൊരുങ്ങവെയാണ് മരണം.
സംസ്കാരം ടെക്സാസിൽ തന്നെ നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു. വർഷങ്ങളായി ടെക്സാസിലായിരുന്നു താമസം.






