Thiruvambady
അനധികൃതമായി പ്ലാസ്റ്റിക്ക് മാലിന്യം നിക്ഷേപിച്ച സംഭവത്തിൽ വാഹനം കസ്റ്റഡിയിൽ എടുത്ത് പിഴ ഈടാക്കി

തിരുവമ്പാടി ടൗണിന് സമീപം പ്ലാസ്റ്റിക് മാലിന്യം നിക്ഷേപിച്ചയാളെ പിടികൂടി പിഴ ഈടാക്കി. തിരുവമ്പാടി വില്ലേജ് ഒഫിസിന് സമീപം വ്യാഴാഴ്ച വൈകുന്നേരത്തോടുകൂടി വാഹനത്തിലെത്തി തോടിനു സമീപം മാലിന്യം നിക്ഷേപിച്ച് തിരികെ പോകുന്നതിനിടെ വാഹനം ശ്രദ്ധയിൽപ്പെടുകയും പഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തിൽ വാഹനം തടയുകയും തിരുവമ്പാടി പൊലിസിൽ അറിയിക്കുകയുമായിരുന്നു.
വിവരം ലഭിച്ചതിനെതുടർന്ന് സ്ഥലത്തെത്തിയ തിരുവമ്പാടി ഇൻസ്‌പെക്ടർ ഓഫ് പോലീസ് ഷജു ജോസഫിന്റെ നേതൃത്വത്തിൽ നിക്ഷേപിച്ചവരെക്കൊണ്ട് തന്നെ മാലിന്യങ്ങൾ തിരികെ വാഹനത്തിൽ കയറ്റിക്കുകയും വാഹനം കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
തുടർനടപടികളുടെ ഭാഗമായി പഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ്, തിരുവമ്പാടി മുസ്ല്യാരത്ത് ബഷീറിന് പഞ്ചായത്ത് ആക്റ്റ് പ്രകാരം നോട്ടീസ് നൽകുകയും 15000 രൂപ പിഴ ഈടാക്കുകയും ചെയ്തു.







