KoodaranjiOmasseryThiruvambady

കാലവർഷം: ജലനിരപ്പ് ഉയരുന്നു, താഴ്ന്നു – Rain Update

തിരുവമ്പാടി : ഓമശ്ശേരി റോഡിൽ കല്ലുരുട്ടി ഊർപ്പിൽ റോഡിൽ വെള്ളം കയറിയതിനാൽ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടന്ന് റിപ്പോർട്ടുകളുണ്ട്.

കൂടരഞ്ഞി: കൽപ്പൂര്, കൂട്ടക്കരപാലത്തിൽ വെള്ളം കയറിയിട്ടുണ്ടന്നും റിപ്പോർട്ടുകളുണ്ട്.

മലയോരമേഖലയിൽ ഇടവിട്ട് മഴ പെയ്യുന്നതിനാലും ഉരുൾപൊട്ടൽ ഉണ്ടാവാത്താതിനാലും ജലനിരപ്പ് അപകടാവസ്ഥയിൽ ഉയർന്നിട്ടില്ല എന്നുള്ള ആശ്വാസകരമായ റിപ്പോർട്ടുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

ജലനിരപ്പ് ഉയർന്ന പലസ്ഥലങ്ങളിലും പിന്നീട് ജലനിരപ്പ് താഴ്ന്നതായും റിപ്പോർട്ടുകൾ വരുന്നുണ്ട്.

അടിയന്തര സാഹചര്യമുണ്ടായാൽ സഹായത്തിനും സജ്ജരായി തിരുവമ്പാടി നിയോജക മണ്ഡലത്തിൽ ഉറക്കമളച്ച് നിരവധി സന്നദ്ധ പ്രവർത്തകർ രംഗത്തുണ്ട്, അപകടത്തിന് തീവ്രത കുറയ്ക്കാൻ ഇത്തരത്തിലുള്ള പ്രവർത്തകരുടെ പങ്ക് വലുതാണ്.

മഴയുടെ ശക്തി കുറഞ്ഞെങ്കിലും അപകട മേഖലയിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Back to top button