Thiruvambady

ഷോപ്പിങ് രംഗത്ത് പുതിയ കാൽവയ്പുമായി തിരുവമ്പാടിയുടെ സ്വന്തം ഷോപ്പിങ് പോർട്ടൽ

തിരുവമ്പാടി : കാലഘട്ടത്തിന്റെ മാറ്റങ്ങൾ ഉൾകൊണ്ടുകൊണ്ടും കോവിഡ് ഭീതി അനുദിനം ഉയർന്നുവരുന്ന സാഹചര്യത്തിൽ സമൂഹ ഇടപെടലുകൾ ഒഴിവാക്കികൊണ്ട് വീട്ടിലിരുന്ന് ഷോപ്പിങ് നടത്തുന്നതിനുമായി തിരുവമ്പാടിയുടെ സ്വന്തം ഷോപ്പിങ് പോർട്ടലായ www.enadushoppy.com, ആൻഡ്രോയ്ഡ് ആപ്പ്ളിക്കേഷൻ എന്നിവ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ നാടിന് സമർപ്പിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ തിരുവമ്പാടിയിലെ വ്യാപാരികളുടെ സഹകരണത്തോടെയാണ് ഓൺലൈൻ ഷോപ്പിംഗ് പോർട്ടൽ നടപ്പാക്കുന്നത്. www.enadushoppy.com എന്ന വെബ്സൈറ്റ് മുഖേനയും ആൻഡ്രോയ്ഡ് ഫോണുകളിൽ enadu shoppy എന്ന ആൻഡ്രോയ്ഡ് ആപ്പ്ളിക്കേഷൻ മുഖേനയും ഉപയോക്താക്കൾക്ക് ഷോപ്പിങ് നടത്താവുന്നതാണ്.

500 രൂപയുടെ മുകളിലുള്ള എല്ലാ പർചേസുകൾക്കും സൗജന്യ ഡെലിവറി സൗകര്യം ലഭ്യമാണ്. നിലവിൽ തിരുവമ്പാടിയിലും പരിസര പ്രദേശങ്ങളിലുമാണ് ഡെലിവറി സംവിധാനം ഒരുക്കിയിരിക്കുന്നത്. വരുകാലങ്ങളിൽ ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്കും അഭിപ്രായങ്ങൾക്കുമനുസരിച്ച് കൂടുതൽ സ്ഥലങ്ങളിലേക്ക് ഡെലിവറി സൗകര്യം വ്യാപിക്കുന്നതാണ് എന്നും.

വിവിധ സ്ഥാപനങ്ങൾക്ക് അവരുടേതായ ഓൺലൈൻ ഷോപ്പിങ് സംവിധാനങ്ങൾ ഉണ്ടെങ്കിലും ഇത്രയും അധികം സ്ഥാപനങ്ങളെ ഏകോപിപ്പിച്ചുകൊണ്ടുള്ള ഒരു പദ്ധതി ഇത് ആദ്യമായാണ് ഒരുങ്ങുന്നതെന്നും അതിനാൽതന്നെ ഉപഭോക്താക്കൾക്ക് ഈനാട് ഷോപ്പി ഒരു മികച്ച അനുഭവമായിരിക്കുമെന്നും, വെബ്‌സൈറ്റും ആൻഡ്രോയ്ഡ് ആപ്പ്ളിക്കേഷനും ഇപ്പോൾ ലഭ്യമാണെങ്കിലും തിരുവമ്പാടി ടൗൺ നിലവിൽ കണ്ടയിന്മെന്റ് സോണിൽ ആയതിനാൽ ഓൺലൈൻ ഷോപ്പിങ് പദ്ധതി പൂർണമായും പ്രവർത്തന സജ്ജമായിട്ടില്ലെന്നും വരും ദിവസങ്ങളിൽ തന്നെ പൂർണ്ണ  സജ്ജമാകുമെന്നും, നിരവധി ഓഫറുകൾ ഷോപ്പിങ് പോർട്ടൽ വഴി ലഭ്യമാകുമെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് പ്രസിഡന്റ് ജിജി കെ തോമസ് പറഞ്ഞു.

വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റിന്റെ നേതൃത്വത്തിൽ ഇത്തരത്തിലൊരു ഓൺലൈൻ ഷോപ്പിംഗ് പോർട്ടലിന് തുടക്കം കുറിച്ചതിൽ വ്യാപാരികളെ അഭിനന്ദിക്കുന്നു എന്നും, ഈ കോവിഡ് കാലത്ത് ഇത്തരത്തിൽ ഒരു ഷോപ്പിംഗ് പോർട്ടലിന് തുടക്കം കുറിച്ചത് ജനങ്ങൾക്ക് ഏറ്റവും  പ്രയോജനകരമാകും എന്നും തിരുവമ്പാടി ഗ്രാമപഞ്ചായത്ത്  പ്രസിഡണ്ട് പി.ടി അഗസ്റ്റിൻ പറഞ്ഞു.

ആഗസ്റ്റ് 15 ന് വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി യൂണിറ്റ് ഓഫീസിൽ നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡൻറ് ജിജി കെ തോമസ്, യൂത്ത് വിംഗ് പ്രസിഡൻറ് നദീർ ടി.എ തുടങ്ങിയവർ പങ്കെടുത്തു.

ആൻഡ്രോയ്ഡ് ആപ്പ്ളിക്കേഷൻ പ്ലേസ്റ്റോറിൽ ലഭ്യമാണ് https://play.google.com/store/apps/details?id=enadu.shoppy

Related Articles

Leave a Reply

Back to top button