Thiruvambady

പൊന്നാങ്കയത്ത് കാട്ടാന ഇറങ്ങി ക്യഷി നശിപ്പിച്ചു

തിരുവമ്പാടി പഞ്ചായത്തിലെ മേലെ പൊന്നാങ്കയം മുത്തപ്പൻ ക്ഷേത്രത്തിനു സമീപം താളനാനിക്കൽ പ്രിൻസിന്റെ ഒരേക്കറോളം വരുന്ന കൃഷിസ്ഥലത്ത് കാട്ടാന ഇറങ്ങി കൃഷിവിളകൾ നശിപ്പിച്ചു. സ്ഥലത്തെ വാഴ, തെങ്ങ്, മരച്ചീനി, കമുക്, ജാതി തുടങ്ങിയ കൃഷികളാണ് കാട്ടാനയിറങ്ങി നശിപ്പിച്ചത്.

അടുത്ത കാലത്തായി ഈ ഭാഗങ്ങളിൽ കാട്ടാനയിറങ്ങുന്നത് നിത്യ സംഭവമായി തീർന്നിരിക്കുകയാണ്. പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിനും സംഘവും സ്ഥലം സന്ദർശിച്ച് കർഷകനുമായി സംസാരിച്ച് കാര്യങ്ങൾ വിലയിരുത്തി. ഫോറസ്റ്റ് അധിക്യതരുമായി ചർച്ച ചെയ്ത് തീരുമാനിച്ച ഓളിക്കൽ മുതൽ മറിപ്പുഴ വരെയുള്ള ഭാഗം സോളാർ ഫെൻസിങ്ങ് നടത്തുന്നതിനുള്ള പദ്ധതി എത്രയും പെട്ടന്ന് നടപ്പിലാക്കാനും കർഷകർക്ക് അർഹതപ്പെട്ട നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ഫോറസ്റ്റ് അധിക്യതരോട് ആവശ്യപ്പെട്ടു.

സ്റ്റാൻ്റിങ്ങ് കമ്മറ്റി ചെയർമാൻ കെ ആർ ഗോപാലൻ, യൂത്ത് കോഡിനേറ്റർ ജിബിൻ പി ജെ, മെവിൻ പി സി എന്നിവർ സന്ദർശന സംഘത്തിലുണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button