Mukkam

മു​ക്കം വീ​ണ്ടും ക​ണ്ടെയ്ൻ​മെ​ന്‍റ് സോ​ൺ: പ്ര​തി​ഷേ​ധ​വു​മാ​യി വ്യാ​പാ​രി​ക​ൾ

മു​ക്കം: മ​ല​യോ​ര മേ​ഖ​ല​യു​ടെ പ്ര​ധാ​ന കേ​ന്ദ്ര​മാ​യ മു​ക്കം അ​ങ്ങാ​ടി ഇ​ട​യ്ക്കി​ടെ ക​ണ്ടെയ്ൻ​മെ​ന്‍റ് സോ​ണാ​ക്കി മാ​റ്റു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി വ്യാ​പാ​രി​ക​ൾ. രോ​ഗ​വ്യാ​പ​നം തു​ട​രു​ന്ന ഭാ​ഗ​ങ്ങ​ൾ മാ​ത്രം തി​ര​ഞ്ഞെ​ടു​ത്ത് ടൗ​ണി​ൽ മൈ​ക്രോ ക​ണ്ടെയ്ൻ​മെ​ന്‍റ് സോ​ണാ​ക്കി നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​രു​ത്ത​ണം എ​ന്നാ​ണ് വ്യാ​പാ​രി​ക​ളു​ടെ ആ​വ​ശ്യം.

മു​ഴു​വ​ൻ അ​ട​ച്ചി​ടു​ന്ന രീ​തി മാ​റ​ണം.ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് മു​ക്കം പോ​ലീ​സു​മാ​യും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​മാ​യും വ്യാ​പാ​രി സം​ഘ​ട​നാ നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി​യ​താ​യി വ്യാ​പാ​രി സ​മി​തി മു​ക്കം യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ശ​ശി ഊ​രാ​ളി പ​റ​ഞ്ഞു. മൊ​ബൈ​ൽ ഷോ​പ്പി​ലെ ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ഒ​രാ​ഴ്ച​ക്കാ​ലം പൂ​ർ​ണ​മാ​യി ക​ണ്ടെയ്ൻ​മെ​ന്‍റ് സോ​ണാ​യി മാ​റ്റി​യ​ശേ​ഷം തു​റ​ന്ന മു​ക്കം ടൗ​ൺ, ര​ണ്ട് ദി​വ​സ​ത്തെ ഇ​ട​വേ​ള​ക്ക് ശേ​ഷം വീ​ണ്ടും ക​ണ്ടെയ്ൻ​മെ​ന്‍റ് സോ​ണാ​യി ക​ള​ക്ട​ർ പ്ര​ഖ്യാ​പി​ച്ച​തോ​ടെ​യാ​ണ് വ്യാ​പാ​രി സ​മൂ​ഹം പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

ഓ​ണ​ത്തി​ന് മു​ന്നോ​ടി​യാ​യി ഇ​ത്ത​വ​ണ പേ​രി​നെ​ങ്കി​ലും വ്യാ​പാ​രം ന​ട​ക്കേ​ണ്ട സ​മ​യ​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള നി​യ​ന്ത്ര​ണ​ങ്ങ​ൾ വ​ന്ന​തി​ൽ വ്യാ​പാ​രി​ക​ൾ നി​രാ​ശ​യി​ലാ​ണ്. മു​ക്കം ടൗ​ണി​ലെ നൂ​റു​ക​ണ​ക്കി​ന് വ്യാ​പാ​രി​ക​ളും അ​വ​രു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രും പ​ട്ടി​ണി​യി​ലേ​ക്ക് പോ​കു​ന്ന സാ​ഹ​ച​ര്യ​മാ​ണെ​ന്നും വ്യാ​പാ​രി​ക​ൾ പ​റ​ഞ്ഞു.

അ​തേ​സ​മ​യം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച മു​ക്കം ബ​സ് സ്റ്റാ​ൻ​ഡി​ലെ ബ്രീ​സ് കൂ​ൾ ബാ​റി​ലെ ജീ​വ​ന​ക്കാ​ര​ൻ, 150ലേ​റെ ആ​ളു​ക​ളു​മാ​യി സ​മ്പ​ർ​ക്കം ഉ​ണ്ടാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പോ​ലീ​സ് ത​ന്നെ ക​ള​ക്ട​ർ​ക്ക് നേ​രി​ട്ട് റി​പ്പോ​ർ​ട്ട് ന​ൽ​കി ടൗ​ൺ അ​ട​ച്ചി​ട്ട​ത്.

Related Articles

Leave a Reply

Back to top button