Mukkam

മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വച്ചു കൊ​ല്ലാ​ൻ അ​നു​മ​തി

മു​ക്കം: മു​ക്കം ന​ഗ​ര​സ​ഭ​യി​ൽ കൃ​ഷി ന​ശി​പ്പി​ക്കു​ന്ന ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു കൊ​ല്ലാ​ൻ അ​നു​മ​തി​യാ​യി. ഉ​പാ​ധി​ക​ളോ​ടെ​യാ​ണ് അ​നു​മ​തി ല​ഭി​ച്ച​ത്. ഇ​ത്ത​ര​ത്തി​ൽ അ​നു​മ​തി കി​ട്ടു​ന്ന ജി​ല്ല​യി​ലെ ആ​ദ്യ ന​ഗ​ര​സ​ഭ​യാ​ണ് മു​ക്കം. കൃ​ഷി ന​ശി​പ്പി​ക്കു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ ഉ​പാ​ധി​ക​ളോ​ടെ വെ​ടി​വച്ചു​ കൊ​ല്ലാ​ൻ ക​ർ​ഷ​ക​ർ​ക്ക് അ​നു​മ​തി ന​ൽ​കി​ക്കൊ​ണ്ടു​ള്ള സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ന​ട​പ​ടി. മു​ക്കം മ​ണാ​ശേ​രി സാ​യ് ദു​ർ​ഗ വീ​ട്ടി​ൽ സി.​എം. ബാ​ല​നാ​ണ് കോ​ഴി​ക്കോ​ട് ഡി​വി​ഷ​ൻ ഫോ​റ​സ്റ്റ് ഓ​ഫീ​സ​ർ ശ​ല്യ​ക്കാ​രാ​യ കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വെ​ച്ചു കൊ​ല്ലാ​ൻ അ​നു​മ​തി ന​ൽ​കി​യ​ത്. നാ​ലു പേ​രു​ടെ പേ​രാ​ണ് ന​ഗ​ര​സ​ഭാ കൗ​ൺ​സി​ൽ യോ​ഗം നി​ർ​ദ്ദേ​ശി​ച്ച​ത്. അ​തി​ൽ സി.​എം. ബാ​ല​ന്‍റെ തോ​ക്ക് ലൈ​സ​ൻ​സി​ന് മാ​ത്ര​മേ കാ​ലാ​വ​ധി ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഉ​പാ​ധി​ക​ളോ​ടെ ഇ​ദ്ദേ​ഹ​ത്തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്.

കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വയ്ക്കാ​ൻ പോ​വു​മ്പോ​ഴും വെ​ടി വച്ച​തി​ന് ശേ​ഷ​വും ഫോ​റ​സ്റ്റ് അ​ധി​കൃ​ത​ക​രെ വി​വ​ര​മ​റി​യി​ക്ക​ണ​മെ​ന്നും മു​ല​യൂ​ട്ടു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ പ​ര​മാ​വ​ധി ഒ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ബ​ന്ധ​ന​യു​ണ്ട്. കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ സ്ഥ​ല​ങ്ങ​ളി​ൽ മാ​ത്ര​മാ​ണ് വെ​ടി​വെ​ക്കാ​ൻ അ​നു​മ​തി​യു​ള്ള​ത്. ജ​ഡ​ത്തോ​ട് അ​നാ​ദ​ര​വ് കാ​ട്ടി സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ചി​ത്രം പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും വ്യ​വ​സ്ഥ​യു​ണ്ട്. അ​പ​ക​ട​കാ​രി​ക​ളാ​യ കാ​ട്ടു​പ​ന്നി​യെ വെ​ടി​വച്ചു കൊ​ന്നാ​ൽ ഇ​യാ​ൾ​ക്ക് ആ​യി​രം രൂ​പ പാ​രി​തോ​ഷി​കം ല​ഭി​ക്കും.

Related Articles

Leave a Reply

Back to top button