Mukkam

വിജയികളെ അനുമോദിച്ചു

മുക്കം: ഹയർ സെക്കണ്ടറി പരീക്ഷകളിൽ ഉന്നത വിജയം നേടിയ എം.കെ.എച്ച്.എം.എം.ഒ ഹയർ സെക്കണ്ടറി സ്കൂൾ ഫോർ ഗേൾസ് വിദ്യാർത്ഥികളെ അനുമോദിച്ചു. മുക്കം നഗര സഭ അധ്യക്ഷ അഡ്വ. എ ചാന്ദ്നി ഉപഹാര സമർപ്പണം നടത്തി. പ്രിൻസിപ്പൽ ഒ.ശരീഫുദ്ദീൻ അധ്യക്ഷത വഹിച്ചു.

ടി.എ നൗഷീന ടീച്ചർ (സിജി) മുഖ്യ പ്രഭാഷണം നടത്തി. മുക്കം മുസ്ലിം ഓർഫനേജ് കമ്മിറ്റി സെക്രട്ടറി വി. ഹസ്സൻ, അക്കാദമിക് കോർഡിനേറ്റർ അബ്ദു മാസ്റ്റർ, ഹെഡ്മിസ്ട്രസ് ശബീന, വഫിയ്യ കോളജ് പ്രിൻസിപ്പൽ റൈഹാനത്ത്, എൻ.കെ ജയലക്ഷ്മി, കെ.ടി ബുഷ്റ സംസാരിച്ചു.

Related Articles

Leave a Reply

Back to top button