Kodanchery

മലബാർ റിവർ ഫെസ്റ്റിവൽ ഒരുക്കങ്ങൾ പൂർത്തിയായി

കോടഞ്ചേരി:കേരള ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ കേരള അഡ്വഞ്ചർ ടൂറിസം പ്രൊമോഷൻ സൊസൈറ്റി (കെ.എ.ടി.പി.എസ്), ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ (ഡി.ടി.പി.സി), ജില്ലാപഞ്ചായത്ത് കോഴിക്കോട്, എന്നിവരുടെ സഹകരണത്തോടെ ഇന്ത്യൻ കയാക്കിംഗ് ആൻഡ് കനോയിംഗ് അസോസിയേഷൻ്റെ (ഐ.കെ.സി.എ) സാങ്കേതിക സഹായത്തോടെ സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് മത്സരമാണ് മലബാർ റിവർ ഫെസ്റ്റിവൽ. ദക്ഷിണേന്ത്യയിൽ വൈറ്റ് വാട്ടർ കയാക്കിംഗ് എന്ന കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുകയും അന്താരാഷ്ട്ര ശ്രദ്ധ നേടുകയും ചെയ്യുക എന്നതാണ് ഈ ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നതിന്റെ പ്രധാന ലക്ഷ്യം.

കേരളത്തിലെ സാഹസിക ടൂറിസം മേഖലയെ അന്തർദേശീയ തലത്തിൽ ശ്രദ്ധേയമാക്കിയ പ്രധാന ഇവൻ്റുകളിലൊന്നായ മലബാർ റിവർ ഫെസ്റ്റിവലിന്റെ പന്ത്രണ്ടാമത് എഡിഷൻ 2026 ജൂലൈ 30,31 ഓഗസ്റ്റ് 1,2 തീയതികളിൽ കോഴിക്കോട് ജില്ലയിലെ ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി സംഘടിപ്പിക്കുന്നു. ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽ നിന്നുള്ള വൈറ്റ് വാട്ടർ കായാക്കിംഗ് താരങ്ങൾ, സാഹസിക കായിക പ്രേമികൾ, ടൂറിസം പ്രതിനിധികൾ എന്നിവർ പങ്കെടുക്കുന്ന ഈ മേള, കേരളത്തിൻ്റെ അഡ്വഞ്ചർ ടൂറിസം സാധ്യതകളെ ആഗോള തലത്തിൽ പ്രദർശിപ്പിക്കുന്നതോടൊപ്പം സംസ്ഥാനത്തിൻ്റെ ടൂറിസം ബ്രാൻഡിംഗിനും പ്രാദേശിക സമ്പദ്വ്യവസ്ഥയ്ക്കും വലിയ പിന്തുണ നൽകുന്ന ഒരു പ്രധാന അന്തർദേശീയ ഇവന്റായി മാറിയിരിക്കുകയാണ്

സംഘാടന മികവ് കൊണ്ട് കഴിഞ്ഞ 11 എഡിഷനുകളിൽ സംഘടിപ്പിച്ച മലബാർ റിവർ ഫെസ്റ്റിവൽ വൻ വിജയമായിരുന്നു. ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി കയാക്ക് സ്ലാലോം, ബോട്ടർ ക്രോസ്, ഡൗൺ റിവർ എന്നീ മത്സര വിഭാഗങ്ങളാണ് സംഘടിപ്പിക്കുന്നത്.

വിദേശ രാജ്യങ്ങളിൽ നിന്നുമായി നിരവധി കായാക്കർ മാര് വർഷം തോറും മലബാർ റിവർ ഫെസ്റ്റിവലിൽ അണിനിരക്കുന്നു. സംഘാടന മികവ് കൊണ്ട് കഴിഞ്ഞ 11 തവണ സംഘടിപ്പിച്ച മലബാർ റിവർ ഫെസ്റ്റിവൽജനപങ്കാളിത്തം കൊണ്ടും മത്സരാർത്ഥികളാലും വൻ വിജയമായിരുന്നു. വിവിധ അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിംഗ് ചാമ്പ്യൻഷിപ്പുകളിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കയാക്കേഴ്സും ഈ ഫെസ്റ്റിവലിൽ പങ്കെടുക്കും. പ്രാദേശിക തുഴച്ചിൽക്കാർക്കുള്ള പ്രത്യേക വിഭാഗം മത്സരങ്ങൾ വൈറ്റ് വാട്ടർ കയാക്കിംഗിനെ കൂടുതൽ ഗൗരവമായി സമീപിക്കാൻ പ്രാദേശിക യുവാക്കളെ ശരിക്കും പ്രേരിപ്പിക്കുന്നു. ഇത്തവണ ഇന്ത്യ ഉൾപ്പെടെ ന്യൂസിലാൻഡ്, ഇറ്റലി, റഷ്യ, മലേഷ്യ, നേപ്പാൾ, ചെക്ക് റിപ്പബ്ലിക് തുടങ്ങി 6-ൽ പരം വിദേശ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളും 100-ലധികം ദേശീയ കയാക്കർമാരെയും ഈ മേളയിൽ മാറ്റൊരാക്കുന്നു.

മലബാർ റിവർ ഫെസ്റ്റിവൽ 2026-ൻ്റെ പ്രചരണാർത്ഥം കോഴിക്കോട് ജില്ലയിലെ എട്ട് പഞ്ചായത്തുകളിലും ഒരു മുനിസിപ്പാലിറ്റിയിലും പ്രീ ഇവന്റായി വ്യത്യസ്ത‌ തരത്തിലുള്ള സാഹസിക കായിക വിനോദങ്ങൾ നടത്തി.ഇത്തവണത്തെ മലബാർ റിവർ ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷൻ്റെ (IKCA) സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദേശീയ കയാക്കർമാരുടെ റാങ്കിങ് മത്സരം. രാജ്യത്തെ മുൻനിര കയാക്കർമാർ പങ്കെടുക്കുന്ന ഈ മത്സരം ദേശീയ റാങ്കിങ് ഫെസ്റ്റിവലിന് കൂടുതൽ പ്രാധാന്യം കൈവരുന്നു. നിർണയിക്കുന്നതിനാൽ മത്സരാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി ഇന്ത്യയിലെ പ്രമുഖ അഡ്വഞ്ചർ സ്പോർട്‌സ് സുരക്ഷാ മാനേജ്‌മെൻ്റ് സ്ഥാപനമായ Adventure Sports Systems & Timing സാങ്കേതിക സുരക്ഷാ ചുമതലകൾ നിർവഹിക്കുന്നു. ഇതിനുപുറമെ കേരള പോലീസ്, ഫയർ & റെസ്ക്യൂ സർവീസസ്, മെഡിക്കൽ ടീം, ലൈഫ് ഗാർഡുകൾ, റിവർ റെസ്ക്യൂ‌ ടീം, ആംബുലൻസ് സേവനം, ഡിസാസ്റ്റർ മാനേജ്‌മെൻ്റ് വിഭാഗം എന്നിവയുടെ സേവനവും മുഴുവൻ മത്സരവേദികളിലും സജ്ജമാക്കിയിട്ടുണ്ട്.

2026 ജൂലൈ 30 (വ്യാഴാഴ്ച)
വൈകുന്നേരം 3.00 മണിക്ക്, വിവിധ രാജ്യങ്ങളിലെയും സംസ്ഥാനങ്ങളിലെയും പ്രതിനിധികൾ, ദേശീയ-അന്തർദേശീയ കയാക്കിങ് താരങ്ങൾ, കുടുംബശ്രീ യൂണിറ്റുകൾ, SPC, NSS, സ്‌കൗട്ട് & ഗൈഡ്‌സ്, ടൂറിസം ക്ലബ് വിദ്യാർത്ഥികൾ, പൊതുജനങ്ങൾ എന്നിവർ അണിനിരക്കുന്ന വർണശബളമായ ഘോഷയാത്ര കോടഞ്ചേരിയിൽ നിന്ന് ആരംഭിക്കും
കൃഷി വകുപ്പ് മന്ത്രി ടി. സിദ്ദിഖ് തിരുവമ്പാടി എംഎൽഎ സി. കെ. കാസിംമിന്റെ സാന്നിധ്യത്തിൽ ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യും.

2026 ജൂലൈ 31 (വെള്ളിയാഴ്‌ച)
രാവിലെ 9 ന് നടക്കുന്ന അന്താരാഷ്ട്ര വൈറ്റ് വാട്ടർ കയാക്കിങ് ചാമ്പ്യൻഷിപ്പിൻ്റെ ഉദ്ഘാടനകർമംതിരുവമ്പാടി എംഎൽഎ സി. കെ. കാസിം നിർവഹിക്കും. തുടർന്ന് പുലിക്കയം അന്താരാഷ്ട്ര കയാക്കിങ് സെന്ററിൽ സ്ലാലോം വിഭാഗം ഉൾപ്പെടെയുള്ള മത്സരങ്ങൾ നടക്കും.
വൈകുന്നേരം 5.00 മണിക്ക്, പുലിക്കയത്ത് പ്രശസ്‌ത ഗായകൻ റോക്ക് സ്റ്റാർ കൗഷിക് & ടീം അവതരിപ്പിക്കുന്ന സംഗീതവിരുന്ന് അരങ്ങേറും.

2026 ഓഗസ്റ്റ് 1 (ശനിയാഴ്ച)
രാവിലെ പുലിക്കയത്ത്, ഇന്ത്യൻ കയാക്കിങ് ആൻഡ് കനോയിങ് അസോസിയേഷൻ്റെ സഹകരണത്തോടെ ദേശീയ കയാക്കർമാരുടെ റാങ്കിങ് മത്സരം ഉൾപ്പെടെ വിവിധ വിഭാഗങ്ങളിലെ മത്സരങ്ങൾ നടക്കും.വൈകുന്നേരം 5 മണിക്ക് സാംസ്‌കാരിക സമ്മേളനം തിരുവമ്പാടി എംഎൽഎ സി. കെ. കാസിംമിൻ്റെ അദ്ധ്യക്ഷതയിൽ പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ മുഖ്യാതിഥിയായി വയനാട് എം. പി പ്രിയങ്കാ ഗാന്ധി പങ്കെടുക്കും.

2026 ഓഗസ്റ്റ് 2 (ഞായറാഴ്‌ച)
പുല്ലൂരാംപാറയിൽ നടക്കുന്ന ഡൗൺ റിവർ ഫൈനൽ മത്സരങ്ങളുടെ ഉദ്ഘാടനകർമം റവന്യൂ വകുപ്പ് മന്ത്രി എ. പി. അനിൽ കുമാർ നിർവഹിക്കും. ഉദ്ഘാടനത്തിനുശേഷം ഫൈനൽ മത്സരങ്ങൾ അരങ്ങേറും.വൈകുന്നേരം 4.00 മണിക്ക് നടക്കുന്ന സമാപന സമ്മേളനത്തിൽ ബഹു. തിരുവമ്പാടി എംഎൽഎ സി. കെ. കാസിം അധ്യക്ഷത വഹിക്കും. ടൂറിസം, സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്‌ണുനാഥ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയും വിജയികൾക്കുള്ള സമ്മാനദാനം നിർവഹിക്കുകയും ചെയ്യും.

മുന്നൊരുക്കങ്ങൾ വിലയിരുത്തുവാനായി കോഴിക്കോട് കലക്ടർ എം. എസ് മാധവിക്കുട്ടി ഐ.എ. എസ് എംഎൽഎ സി.കെ കാസിം ത്രിതല പഞ്ചായത്ത് പ്രസിഡണ്ടുമാർ ജനപ്രതിനിധികൾ വിവിധ കമ്മിറ്റി ഭാരവാഹികൾ എന്നിവർ ചേർന്ന അവലോകനയോഗവും സൈറ്റ് വിസിറ്റും ഇന്നു നടന്നു. പുലിക്കത്തുള്ള കയാക്കിംഗ് ഡൈവിംഗ് റാമ്പ് കലക്ടറുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിച്ചു.

Related Articles

Leave a Reply

Back to top button