Local

കുടുംബാരോഗ്യകേന്ദ്രം പുല്ലുരാംപാറ സബ്ബ്സെൻ്ററിന് പുതിയ കെട്ടിടം നിർമ്മാണ പ്രവ്യത്തി ആരംഭിച്ചു

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ കിഴിലുള്ള പുല്ലൂരാംപാറ സബ്ബ് സെന്റർ പുതിയ കെട്ടടത്തിന്റെ നിർമ്മാണ പ്രവർത്തി എം എൽ എ ഉദ്ഘാടനം ജോർജ്ജ് എം തോമസ് നിർവ്വഹിച്ചു.

അൻപത് വർഷത്തിലധികം കാലപ്പഴക്കംചെന്ന കെട്ടിടം പൊളിച്ചുപണിയുന്നതിന് എം എൽ എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്. ആധുനിക സംവിധാനങ്ങളോടുകൂടിയ സബ്ബ്സെൻ്റർ പൂർത്തിയാകുന്നതോടുകൂടി പുല്ലുരാംപാറ, കൊടക്കാട്ടുപാറ, പൊന്നാങ്കയം തുടങ്ങിയ വാർഡുകളിലെ പൊതുജനങ്ങൾക്കും ട്രൈബൽ വിഭാഗങ്ങൾക്കും ആരോഗ്യപരിപാലന രംഗത്ത് വലിയ നേട്ടമായിമാറും.

പഞ്ചായത്ത് പ്രസിഡണ്ട് പി ടി അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സുഹറ മുസ്തഫ, വാർഡ് മെമ്പർ റ്റി ജെ കുര്യാച്ചൻ, സബിത സുബ്രമണ്യൻ, ഡോ സൂഫിയാൻ, കെ ഡി ആൻ്റണി എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button