Thiruvambady
നവകേരളീയം കുടിശ്ശിക നിവാരണം 2020 – രണ്ടാം ഘട്ടം സെപ്റ്റംബർ 1 മുതൽ ആരംഭിക്കും

സംസ്ഥാനത്തെ പ്രാഥമിക സഹകരണ ബാങ്കുകളിൽ നിന്ന് വായ്പ്പയെടുത്തവർക്ക് ഇളവുകളോടെ ഒറ്റതവണയായി കുടിശ്ശിക അടച്ചു തീർക്കുന്നതിനായുള്ള പദ്ധതിയായ നവകേരളീയം കുടിശ്ശിക നിവാരണം 2020ന്റെ രണ്ടാംഘട്ട ക്യാമ്പയിൻ സെപ്റ്റംബർ 1 മുതൽ ആരംഭിക്കും. ഒക്റ്റോബർ 31 വരെ നീണ്ടുനിൽക്കുന്നതാണ് ക്യാമ്പയിൻ.
തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്കിൽ നിന്നും വായ്പയെടുത്ത്, പല കാരണങ്ങളാൽ തിരിച്ചടക്കാൻ കഴിയാതെ വന്ന കുടിശ്ശികക്കാരായ മാന്യ ഇടപാടുകാർക്ക്
ഈ അവസരം പൂർണ്ണമായി പ്രയോജനപ്പെടുത്താവുന്നതാണെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കി.







