Kodanchery
കണ്ണോത്ത് സെൻമേരീസ് ദേവാലയത്തിലെ തിരുനാളിന് കൊടിയേറി

കോടഞ്ചേരി :കണ്ണോത്ത് സെന്റ് മേരീസ് ദേവാലയത്തിലെ തിരുനാളിന് വികാരി ഫാദർ എബ്രഹാം വള്ളോപ്പിള്ളി കൊടിയേറ്റി. ശനിയാഴ്ച രാവിലെ 7. 30ന് വിശുദ്ധകുർബാന, വയോജന കൂട്ടായ്മ 4. 30 ന് ആഘോഷമായ വിശുദ്ധ കുർബാന ഫാ. ജോസഫ് വടക്കേൽ. 6. 30ന് പ്രദക്ഷിണം. എട്ടിന് വാദ്യമേളങ്ങൾ. ഞായറാഴ്ച രാവിലെ 6. 30 ന് വിശുദ്ധ കുർബാന 10ന് ആഘോഷമായ തിരുനാൾ കുർബാന ലദീഞ്ഞ് താമരശ്ശേരി രൂപതാധ്യക്ഷൻ മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, 11.30 ന് പ്രദക്ഷിണം.
News by KodancherryNews







