Koodaranji

ബസിന്റെ ബ്രേക്ക് പൊട്ടി അപകടം; ഡ്രൈവറുടെ ധൈര്യം ദുരന്തം ഒഴിവാക്കി

കൂടരഞ്ഞി: ഇന്ന് രാവിലെ പൂവാറംതോടിൽ നിന്നും കൂടരഞ്ഞി ലേക്ക് പോകുന്ന കെഎസ്ആർടിസി ബസ് ആണ് ഉറുമി പദ്ധതിക്ക് സമീപത്ത് വെച്ച് ബ്രേക്ക് നഷ്ടപ്പെട്ടത്. എന്നാൽ ആരെയും ഭയപ്പെടുത്താതെ സമീപത്തെ മതിലിലിടിച്ച് നിർത്തി ഡ്രൈവർ രക്ഷകൻ ആവുകയായിരുന്നു. സ്കൂൾ കുട്ടികൾ അടക്കം നിരവധി യാത്രക്കാർ ഉണ്ടായിരുന്ന ബസ്സാണ് തലനാരിഴയ്ക്ക് അപകടത്തിൽ നിന്നും രക്ഷപ്പെട്ടത്.

അതേസമയം ഇത് നിത്യസംഭവം ആണെന്നും മൂന്ന് ബസ്സുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഒരു ബസ് മാത്രമാണ് ഉള്ളതെന്നും യാത്രക്കാരെ കുത്തിനിറച്ചാണ് വാഹനം ഓടുന്നത് എന്നും നാട്ടുകാർ ആരോപിക്കുന്നു.
ഉള്ളതിൽ ഏറ്റവും പഴയ വാഹനങ്ങളാണ് ഇങ്ങോട്ട് അയക്കുന്നത് എന്നും ആരോപണമുണ്ട്. നൂറുകണക്കിനാളുകളുടെ ജീവൻ പണയം വെച്ചാണ് പലപ്പോഴും വാഹനങ്ങൾ ഓടുന്നത്.
പൂവാറൻതോട് ഭാഗത്തുള്ളവർക്ക് ഈ ബസ് അല്ലാതെ വേറെ യാത്രാ സൗകര്യം ഇല്ല.

അതുകൊണ്ട് അധികാരികൾ എത്രയും പെട്ടെന്ന് വാഹനങ്ങളുടെ എണ്ണം വർധിപ്പിക്കണമെന്നും
അല്ലാത്തപക്ഷം വലിയൊരു അപകടം ഉണ്ടാവാൻ സാധ്യതയുണ്ടെന്നും നാട്ടുകാർ മുന്നറിയിപ്പ് നൽകുന്നു. ഈ മുന്നറിയിപ്പ് വകവയ്ക്കാതെയാണ് അധികാരികൾ മുന്നോട്ട് പോകുന്നതെങ്കിൽ നിരവധിപേരുടെ മരണങ്ങളുടെ വാർത്തയായിരിക്കും അടുത്ത് കേൾക്കാൻ ഇടയാക്കുക. അപകടം വന്നിട്ട് നോക്കുന്നതിനേക്കാൾ നല്ലത് ആണ് അപകടം വരാതെ നോക്കുന്നത്.

Related Articles

Leave a Reply

Back to top button