Thottumukkam
തോട്ടുമുക്കത്തു ടിപ്പറും ഓട്ടോയും കൂട്ടിയിടിച്ചു യുവാവിന് പരിക്ക്.

തോട്ടുമുക്കം പെട്രോൾ പമ്പിന്റെ സമീപത്ത് വെച്ചാണ് ഇന്ന് രാവിലെ 6.30 ഓടെ അപകടം നടന്നത്. അരീക്കോട് ഭാഗത്തു നിന്നും വന്ന ടിപ്പർ ലോറിയും തിരുവമ്പാടി ഭാഗത്തു നിന്നും വന്ന ഓട്ടോയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടം.
അപകടത്തിൽ തിരുവമ്പാടി നാല്പതുമേനി സ്വദേശി ജംഷീർ (26)നെ പരിക്കുകളോടെ മുക്കം KMCT ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. മാതൃഭൂമി പത്രത്തിന്റെ ഏജന്റാണ് പരിക്കേറ്റ ജംഷീർ.
ഇടിയുടെ ആഘാതത്തിൽ ഓട്ടോ പൂർണ്ണമായും തകർന്നു. നാട്ടുകാരുടെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഓട്ടോയിൽ നിന്നും പുറത്തെടുത്തത്.








