Kozhikode

കോഴിക്കോട് ജില്ലയില്‍ ഇന്ന് 261 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്.

കോഴിക്കോട് ജില്ലയില്‍ ഇന്ന് 261 പോസിറ്റീവ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതിട്ടുണ്ട്. വിദേശത്ത് നിന്ന് എത്തിയ മൂന്നു പേർക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ 14 പേര്‍ക്കുമാണ് പോസിറ്റീവായത്. 25 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പര്‍ക്കം വഴി 219 പേര്‍ക്കാണ് രോഗം ബാധിച്ചത്. സമ്പര്‍ക്കം വഴി കോര്‍പ്പറേഷന്‍ പരിധിയില്‍ 41 പേര്‍ക്കും രോഗം ബാധിച്ചു. അതില്‍ ആറുപേരുടെ ഉറവിടം വ്യക്തമല്ല. കടലുണ്ടിയില്‍ 37 പേര്‍ക്കും ചോറോട് 20 പേർക്കും പോസിറ്റീവായി. ചികിത്സയിലുള്ള കോഴിക്കോട് സ്വദേശികളുടെ എണ്ണം 2000 ആയി. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 178 പേര്‍ കൂടി രോഗമുക്തിനേടി ആശുപത്രി വിട്ടു.

വിദേശത്ത് നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 3

ഫറോക്ക് – 2
കായക്കൊടി – 1

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയവരില്‍ പോസിറ്റീവ് ആയവര്‍ – 14

ഫറോക്ക് – 2
കോഴിക്കോട് കോര്‍പ്പറേഷന്‍ – 2
കര്‍ണാടകം – 3
കൊയിലാണ്ടി – 2
കുന്നുമ്മല്‍ – 2
കായക്കൊടി – 1
മുക്കം – 1
കുറ്റ്യാടി – 1

ഉറവിടം വ്യക്തമല്ലാത്ത പോസിറ്റീവ് കേസുകള്‍ – 25

കോഴിക്കോട് കോര്‍പ്പറേഷന്‍ – 6
(പുതിയാപ്പ, നെല്ലിക്കോട്, കല്ലായി, കോട്ടൂളി)
കക്കോടി – 2
അരിക്കുളം – 1
ചെറുവണ്ണൂര്‍, പേരാമ്പ്ര – 1
ഏറാമല – 1
കാക്കൂര്‍ – 1
കൊടുവള്ളി – 1
അത്തോളി – 1
കൊയിലാണ്ടി – 1
കാരശ്ശേരി – 1
നടുവണ്ണൂര്‍ – 1
പേരാമ്പ്ര – 1
പെരുമണ്ണ – 1
പുതുപ്പാടി – 1
രാമനാട്ടുകര – 1
വടകര – 1
മേപ്പയ്യൂര്‍ – 1
താമരശ്ശേരി – 1
കുന്ദമംഗലം – 1

സമ്പര്‍ക്കം വഴി – 219

കടലുണ്ടി – 37
കോഴിക്കോട് കോര്‍പ്പറേഷന്‍ – 35
(വട്ടക്കിണര്‍, കാരപറമ്പ്, നല്ലളം, പുതിയറ, കല്ലായി, ഡിവിഷന്‍ 35, 21, 14, 51, 22 മലാപറമ്പ്, ചേവരമ്പലം, നടക്കാവ്, പള്ളികണ്ടി)
ചോറോട് – 20
ഫറോക്ക് – 14
കുന്നുമ്മല്‍ – 9
കൊടുവള്ളി – 9
തലക്കുളത്തൂര്‍ – 9
മേപ്പയ്യൂര്‍ – 9
പെരുവയല്‍ – 8
ബാലുശ്ശേരി – 6
ഉണ്ണികുളം – 6
വേളം – 6
തിരുവള്ളൂര്‍ – 4
താമരശ്ശേരി – 2
കൂരാച്ചുണ്ട് – 3 (1- ആരോഗ്യപ്രവര്‍ത്തക)
കോട്ടൂര്‍ – 3 (1- ആരോഗ്യപ്രവര്‍ത്തകന്‍)
നരിപ്പറ്റ – 3
ചേളന്നൂര്‍ – 3
കുന്ദമംഗലം – 2 (1- ആരോഗ്യപ്രവര്‍ത്തകന്‍)
മാവൂര്‍ – 2
പനങ്ങാട് – 2
പുതുപ്പാടി – 2
കൂത്താളി – 2
അഴിയൂര്‍ – 2
കക്കോടി – 2
ഏറാമല – 2
കുറ്റ്യാടി – 1
കിഴക്കോത്ത് – 1
കൊയിലാണ്ടി – 1
ചേമഞ്ചേരി – 1
കൂടരഞ്ഞി – 1
ചക്കിട്ടപ്പാറ – 1
ഒഞ്ചിയം – 1
വളയം – 1
ചെക്യാട് – 1
വടകര – 1
മണിയൂര്‍ – 1
ന•ണ്ട – 1
പയ്യോളി – 1
പെരുമണ്ണ – 1
ചങ്ങരോത്ത് – 1 (ആരോഗ്യപ്രവര്‍ത്തകന്‍)
ചെങ്ങോട്ടുകാവ് – 1 (ആരോഗ്യപ്രവര്‍ത്തക)
ചെറുവണ്ണൂര്‍ – 1

741 പേര്‍ കൂടി നിരീക്ഷണത്തില്‍

പുതുതായി വന്ന 741 പേര്‍ ഉള്‍പ്പെടെ ജില്ലയില്‍ 16,570 പേര്‍ നിരീക്ഷണത്തില്‍ ഉണ്ട്. ജില്ലയില്‍ ഇതുവരെ 1,11,573 പേര്‍ നിരീക്ഷണം പൂര്‍ത്തിയാക്കി. 178 പേര്‍ രോഗമുക്തി നേടി. പുതുതായി വന്ന 272 പേര്‍ ഉള്‍പ്പെടെ 1,910 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. 203 പേര്‍ ഡിസ്ചാര്‍ജ്ജ് ആയി. 5,703 സ്രവ സാംപിള്‍ പരിശോധനയ്ക്ക് എടുത്ത് അയച്ചിട്ടുണ്ട്. ആകെ 2,35,455 സ്രവ സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2,33,842 എണ്ണത്തിന്റെ പരിശോധനാഫലം ലഭിച്ചു. ഇതില്‍ 2,26,419 എണ്ണം നെഗറ്റീവ് ആണ്. പരിശോധനയ്ക്കയച്ച സാമ്പിളുകളില്‍ 1613 പേരുടെ പരിശോധനാ ഫലം കൂടി ലഭിക്കാന്‍ ബാക്കി ഉണ്ട്. പുതുതായി വന്ന 337 പേര്‍ ഉള്‍പ്പെടെ ആകെ 3,632 പ്രവാസികളാണ് നിരീക്ഷണത്തില്‍ ഉള്ളത്. ഇതില്‍ 566 പേര്‍ ജില്ലാ ഭരണകൂടം സജ്ജമാക്കിയ കോവിഡ് കെയര്‍ സെന്ററുകളിലും, 3027 പേര്‍ വീടുകളിലും, 39 പേര്‍ ആശുപത്രിയിലും നിരീക്ഷണത്തിലാണ്. വീടുകളില്‍ നിരീക്ഷണത്തിലുള്ളവരില്‍ 19 പേര്‍ ഗര്‍ഭിണികളാണ്. ഇതുവരെ 34,694 പ്രവാസികള്‍ നിരീക്ഷണം പൂര്‍ത്തിയാക്കി.

Related Articles

Leave a Reply

Back to top button