Entertainment

ചരിത്രം കുറിച്ച് അമേരിക്കയിൽ ‘മാമാങ്കം’ എഴുത്തപത്തഞ്ചോളം തീയേറ്ററുകളിൽ പ്രദർശനത്തിന്; മലയാള സിനിമാ ചരിത്രത്തിൽ ഇതാദ്യം

നാല് ഭാഷകളിലായി ഒരുപോലെ ഒരുക്കിയ മാമാങ്കം മലയാള സിനിമാ ചരിത്രം തന്നെ മാറ്റി മറിക്കാനൊരുങ്ങുന്നു. ‘മാമാങ്ക’ത്തിന് അമേരിക്കയിൽ വലിയ തയ്യാറെടുപ്പുകൾ ആണ് നടക്കുന്നത്. മൈഡസ് എന്റർടൈൻമെന്റിന്റെ ബാനറിൽ ഡോക്ടർ ദീപു സുധാകരനാണ് അമേരിക്കയിൽ ഈ ചിത്രം വിതരണത്തിനെടുത്തിക്കുന്നത്.ഡിസംബർ 12-നു ലോകെമെമ്പാടും റിലീസിനെത്തുന്ന മെഗാതാരം മമ്മൂട്ടിയുടെ മാമാങ്കത്തിൽ നിരവധി പ്രമുഖ താരങ്ങളുടെ ഒരു നീണ്ട നിര തന്നെ ഉണ്ട്. ഹിന്ദി മലയാളം തമിഴ് തെലുഗ് എന്നീ ഭാഷകളിൽ ആണ് ഈ സിനിമ ഇറങ്ങുന്നത്.

പ്രശസ്ത സംവിധായകൻ എം പദ്മകുമാറിന്റെ സംവിധാനത്തിൽ കാവ്യാ ഫിലിംസിനു വേണ്ടി വേണു കുന്നപ്പള്ളി നിർമ്മിക്കുന്ന ഈ സിനിമ കേരളത്തിൽ നിന്നും ലോകത്തിനായി അവതരിപ്പിക്കുന്ന സിനിമയായി നേരത്തെ തന്നെ പ്രവചിച്ചിരുന്നു. ഏറ്റവും കൂടുതൽ മുതൽ മുടക്കുള്ള സിനിമയായി ഇത് ചരിത്രത്തിൽ ഇടം നേടിക്കഴിഞ്ഞു.

നാൽപത്തിയഞ്ച് രാജ്യങ്ങളിൽ ആദ്യമായാണ് ഒരു മലയാള സിനിമ തീയ്യേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്. അമേരിക്കയിലെ ഇന്ത്യക്കാർ തിങ്ങിപ്പാർക്കുന്ന എല്ലാ സിറ്റികളിലും ഈ സിനിമ പ്രദർശിപ്പിക്കുന്നു എന്ന ഏറ്റവും പ്രത്യേകത ചരിത്രത്തിൽ ആദ്യമായി ഈ സിനിമയ്ക്കുണ്ട്.

ഫാർസ് ഫിലിംസ് ആണ് ഈ സിനിമയുടെ രാജ്യാന്തര വിതരണക്കാർ. ഉണ്ണി മുകുന്ദൻ, അനു സിത്താര, കനിഹ, സിദ്ധീഖ്, സുരേഷ് കൃഷ്ണ എന്നിങ്ങനെ നിരവധി പേരും ഈ സിനിമയുടെ ഭാഗമാകുന്നുണ്ട്. ആദ്യമായി പ്രാചി തെഹ്ലാൻ എന്ന തെന്നിന്ത്യൻ താരം മമ്മൂട്ടിയുടെ നായികയായി രംഗപ്രവേശം ചെയ്യുന്നു.

അമേരിക്കയിലെ എല്ലാ പ്രമുഖ സിറ്റികളിലും ഈ സിനിമ പ്രദർശിപ്പിക്കുന്നുണ്ട്. തീയ്യേറ്ററുകളുടെ കൂടുതൽ വിവരങ്ങൾക്ക് www.midasent.com എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം. അമേരിക്കയിലെ മമ്മൂട്ടി ഫാൻസ് അസോസിയേഷൻ തങ്ങളുടെ നായകന്റെ മൂവി ആഘോഷിക്കാനുള്ള തയ്യാറെടുപ്പിലാണ്. ലോസ് ആഞ്ചേലസ് കേന്ദ്രമായാണ് ഫാൻസ് അസോസിയേഷൻ പ്രവർത്തിക്കുന്നത്. ഇന്ത്യൻ സിനിമയിലെ തന്നെ വിസ്മയം ആയിരിക്കും മാമാങ്കം എന്ന് സിനിമാ പ്രവർത്തകർ ഒന്നടങ്കം പ്രഖ്യാപിക്കുന്നു.

Related Articles

Leave a Reply

Back to top button