Entertainment

ഒന്നാം വിവാഹ വാര്‍ഷികത്തിന് മൂന്ന് നാള്‍ ബാക്കി; വേര്‍പിരിയുന്നുവെന്ന് നടി ശ്വേത ബസു, കുറിപ്പ്

ഇത് ഞങ്ങളുടെ ലോകം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ താരമാണ് നടി ശ്വേത ബസു. ഒറ്റ സിനിമയിലൂടെ തന്നെ നിരവധി ആരാധകരെ സ്വന്തമാക്കുവാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോള്‍ ശ്വേതയുടെ വിവാഹ മോചനവാര്‍ത്തയാണ് ചര്‍ച്ചയാവുന്നത്. ഒന്നാം വിവാഹ വാര്‍ഷികത്തിന് മൂന്ന് നാള്‍ ബാക്കി നില്‍ക്കെയാണ് വേര്‍പിരിയുന്നുവെന്ന് താരം വെളിപ്പെടുത്തിയത്.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം വിവാഹ മോചിതയാകുന്ന കാര്യം പങ്കുവെച്ചത്. ദീര്‍ഘ നാളത്തെ പ്രണയത്തിനൊടുവില്‍ 2018 ഡിസംബര്‍ പതിമൂന്നിനായിരുന്നു ഡോക്യുമെന്ററി സംവിധായകനായ രോഹിത് മിത്തലയുമായുള്ള ശ്വേതയുടെ വിവാഹം. ഞാനും രോഹിതും വേര്‍പിരിയാന്‍ തയാറായിരിക്കുകയാണ്. പരസ്പരം രണ്ട് പേരുടെയും താല്‍പര്യങ്ങള്‍ നോക്കി ഒന്നിച്ചെടുത്ത തീരുമാനമാണിത്.

കുറച്ച് മാസങ്ങളായി ഇതേ കുറിച്ചുള്ള ആലോചനകളിലായിരുന്നു. അതില്‍ നിന്നും രണ്ട് പേരും വേറെ ജീവിക്കുന്നതാണെന്ന് നല്ലതെന്ന നിഗമനത്തിലെത്തി. അതിന് ശേഷമാണ് ഇങ്ങനെ ഒരു തീരുമാനത്തിലെത്തിയതെന്ന് ശ്വേത കുറിച്ചു.

Related Articles

Leave a Reply

Back to top button