ThiruvambadyVideos
തിരുവമ്പാടി ടൗണിൽ ജോർജ് എം തോമസ് എം.എൽ.എ-ക്ക് എതിരെ പോസ്റ്ററുകൾ

തിരുവമ്പാടി : തിരുവമ്പാടി ബസ് സ്റ്റാൻഡിലും പരിസരപ്രദേശങ്ങളിലും ആണ് ഏകദേശം അൻപതോളം പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്, ക്വാറി മാഫിയയുടെ കാശുവാങ്ങി തിരുവമ്പാടി മണ്ഡലത്തെ യുഡിഎഫിന് ഒറ്റുകൊടുത്ത വർഗ വഞ്ചകനായ എംഎൽഎ യെ തിരിച്ചറിയുക എന്ന് എഴുതിയ പോസ്റ്റുകളാണ് ആണ് പ്രത്യക്ഷപ്പെട്ടത്.
തിരുവമ്പാടി മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയത്തെ തുടർന്നുണ്ടായ പ്രശ്നങ്ങൾ ആവാം പോസ്റ്ററുകൾ ഉയരാൻ കാരണമെന്ന് റിപ്പോർട്ടുകളുണ്ട്.
സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുക്കത്ത് നടന്ന സി പി ഐ (എം) മണ്ഡലം കമ്മിറ്റി യോഗത്തിൽ അഭിപ്രായ വ്യതാസ്യം ഉടലെടുത്തതായി ചില പത്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.







