Entertainment

താരദമ്പതികളായ ദിലീപും കാവ്യയും ഒന്നിച്ചുള്ള ക്യൂട്ട് വീഡിയോ

താരദമ്പതികളായ ദിലീപിന്റെയും കാവ്യ മാധവന്റെയും പുതിയ വിശേഷങ്ങള്‍ അറിയാന്‍ ആരാധകര്‍ക്ക് ആകാംക്ഷയാണ്. ഇരുവരും തമ്മിലുളള ചിത്രങ്ങള്‍ക്കും വീഡിയോകള്‍ക്കും വന്‍ സ്വീകാര്യതയാണ് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നതും. ഇപ്പോഴിതാ ദിലീപും കാവ്യയും ഒന്നിച്ചുള്ളൊരു വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്.

ദിലീപ് പറയുന്നൊരു തമാശ കേട്ട് പൊട്ടിച്ചിരിക്കുന്ന കാവ്യയെ വീഡിയോയില്‍ കാണാം. തൃശൂരിലെ ഒരു വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു ദിലീപും കാവ്യയും. ദിലീപ് തന്നെയാണ് ഈ വീഡിയോ പങ്കുവെച്ചത്.

രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. കാവ്യയുടെ ചിരി കാണാന്‍ എന്തുഭംഗിയാണെന്നാണ് ഒരുകൂട്ടര്‍ പറയുന്നത്. ദിലീപ് പറഞ്ഞ തമാശ എന്തെന്ന് പറയാമോ എന്നായിരുന്നു മറ്റു ചിലരുടെ ചോദ്യം. വീഡിയോ നിമിഷന്നേരം കൊണ്ടാണ് വൈറലായത്.

Related Articles

Leave a Reply

Back to top button